തൃശ്ശൂർ: ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാട്ടൂർ സ്വദേശി ജോർജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ഒരേ പ്രായത്തിലുള്ള മൂന്ന് കുട്ടികൾ ആണ് ജോർജിന് ഉണ്ടായിരുന്നത്. മറ്റ് രണ്ട് പേർ ആൺകുട്ടികൾ ആണ്. ഇന്നലെ രാത്രി കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലായിരുന്നു കുളിമുറിയിലെ ബക്കറ്റിനുള്ളിൽ അവശനിലയിൽ കണ്ടത്. സംഭവ സമയം ആ വഴി എസ്‌ഐയും സംഘവും പട്രോളിംഗ് നടത്തുകയായിരുന്നു. ബഹളം കേട്ടതിനെ തുടർന്ന് വീട്ടിലെത്തിയ പോലീസ് സംഘം കുട്ടിയെ ഉടനെ തേക്കുംമൂലയിലുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.











