തിരുവന്തപുരം: ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സ്ത്രീകളുടെ സംഘങ്ങൾക്ക് സബ്സിഡി നൽകാനുള്ള പദ്ധതിയുടെ മറവിലും തിരുവനന്തപുരം നഗരസഭയിൽ കോടികളുടെ തട്ടിപ്പ് നടന്നതായി സിഎജി റിപ്പോർട്ട്. വ്യാജ ഗുണഭോക്താക്കളെ ഉണ്ടാക്കിയാണ് 5.6 കോടി രൂപ നഗരസഭ തട്ടിയെടുത്തതതെന്നാണ് സിഎജി കണ്ടെത്തൽ.
പദ്ധതികൾക്കായി ബാങ്കുകളിൽ നിന്ന് വായ്പെ എടുക്കുമ്പോൾ മൂന്നു ലക്ഷം രൂപ സബ്സിഡി നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. 2020- 22 കാലയളവിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. 215 ഗ്രൂപ്പുകൾക്കാണ് ഈ സമയത്ത് സബ്സിഡി നൽകാൻ തീരുമാനമായത്. ഇതിൽ പത്ത് സംഘങ്ങൾ മാത്രമാണ് വായ്പ എടുത്തത്. ബാക്കി 210 സംഘങ്ങളും വ്യാജമാണെന്നാണ് സിഎജിയുടെ കണ്ടെത്തൽ.
സംഘങ്ങളുടെ പേരിൽ വ്യാജമായി സഹകരണ ബാങ്കുകളിൽ അക്കൌണ്ട് തുറന്ന് വായ്പ കിട്ടിയതായി തിരുവനന്തപുരം നഗരസഭ രേഖകൾ ഉണ്ടാക്കി. ഈ രേഖകൾ ഉപയോഗിച്ച് സർക്കാരിൻറെ സബിസിഡി വാങ്ങിയെടുത്തു. ഈ തുക അശ്വതി സപ്ലയോഴ്സ എന്ന സ്ഥാപനത്തിൻറെ അക്കൌണ്ടിലേക്ക് തിരിമറി നടത്തി.
എന്നാൽ കോടികളുടെ ഈ തട്ടിപ്പിൽ വ്യക്തമായ മറുപടി നൽകാൻ മേയർ ആര്യാ രാജേന്ദ്രന് കഴിയുന്നില്ല. ഉദ്യോഗസ്ഥരാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആര്യാ രാജേന്ദ്രൻ പറയുന്നത്. സംഭവം നേരത്തെ തന്നെ നഗരസഭ കണ്ടെത്തിയിരുന്നു എന്നും ആര്യാ രാജേന്ദ്രൻ പറയുന്നു.
Discussion about this post