പോളണ്ട് : പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസിൽ നാല് ജോർജിയൻ പൗരന്മാർ അറസ്റ്റിൽ. ഇവരുമായി നടന്ന വാക്ക് തർക്കത്തിനിടെയാണ് ഒല്ലൂർ സ്വദേശിയായ സൂരജ് കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടിയ വിവരം പോളണ്ട് പോലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു.
ആർഎസ്എസിന്റെയും ബിജെപിയുടെയും ചുമതലകളിൽ സജീവമായിരുന്ന യുവ പൊതുപ്രവർത്തകനായ സൂരജ്. പോളണ്ട് പൗരന്മാരുമായുളള തർക്കത്തിനിടെ ഒപ്പമുണ്ടായിരുന്നവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്കും കുത്തേറ്റിരുന്നു. ഇവർ ചികിത്സയിലാണ്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോളണ്ടിലെ മറ്റ് മലയാളികൾ ഈ വിവരം നാട്ടിലറിയിക്കുകയായിരുന്നു. തുടർന്ന് അവിടുത്തെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് സംഭവം സ്ഥിരീകരിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു.
അഞ്ച് മാസം മുൻപാണ് സൂരജ് പോളണ്ടിലേക്ക് ജോലി തേടി പോയത്. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു.









Discussion about this post