Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports Cricket

മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു; കളമൊഴിയുന്നത് ഇന്ത്യ കണ്ട മികച്ച ടെസ്റ്റ് ഓപ്പണർമാരിൽ ഒരാൾ

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സ്ഥിരത പുലർത്തിയ താരം

by Brave India Desk
Jan 30, 2023, 04:10 pm IST
in Cricket, India, International, Sports
Share on FacebookTweetWhatsAppTelegram

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം മുരളി വിജയ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും താൻ വിരമിക്കുകയാണെന്ന് മുരളി വിജയ് അറിയിച്ചു. ക്രിക്കറ്റ് ലോകത്തിലെ പുതിയ മേഖലകളിലേക്ക് കടന്ന് ചെല്ലാനും അതിന്റെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനുമാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നതെന്ന് വിരമിക്കൽ സന്ദേശത്തിൽ താരം പറഞ്ഞു.

2008ൽ ആരംഭിച്ച അന്താരാഷ്ട്ര കരിയറിൽ 61 ടെസ്റ്റുകളിലും 17 ഏകദിനങ്ങളിലും 9 ട്വന്റി 20 കളിലും മുരളി വിജയ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഐപിഎല്ലിലും നിറസാന്നിധ്യമായിരുന്നു. 2008-09ലെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ നാഗ്പൂരിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം.

Stories you may like

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

ഭൂമിതൊട്ട് ഭാരതപുത്രൻ;രാജ്യത്തിന് അഭിമാനമായി ശുഭാംശു; തിരികെയെത്തി

2018 ഡിസംബറിൽ പെർത്തിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു തമിഴ്നാട് താരം ഇന്ത്യക്കായി അവസാനമായി പാഡണിഞ്ഞത്. 2019ൽ തമിഴ്നാടിന് വേണ്ടിയാണ് അവസാനമായി ലിസ്റ്റ് എ മത്സരം കളിച്ചത്. 2020 സെപ്റ്റംബറിൽ ഐപിഎല്ലിലാണ് പ്രൊഫഷണൽ ക്രിക്കറ്റിൽ അവസാനമായി മുരളി വിജയ് പ്രത്യക്ഷപ്പെട്ടത്.

ടെസ്റ്റിൽ 105 ഇന്നിംഗ്സുകളിലായി 3,982 റൺസ് മുരളി വിജയ് സ്കോർ ചെയ്തിട്ടുണ്ട്. 38.28 ആയിരുന്നു ശരാശരി. 12 അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ച്വറികളും 15 അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ ഹൈദരാബാദിൽ 2013ൽ നേടിയ 167 ആണ് മികച്ച പ്രകടനം. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ഡെയർഡെവിൾസ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പഞ്ചാബിന്റെയും ഡൽഹിയുടെയും ക്യാപ്ടനായിരുന്നു. 2013 മുതൽ 2018 വരെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ഓപ്പണിംഗ് ബാറ്റ്സ്മാനായ മുരളി വിജയ്.

2011 ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 52 പന്തിൽ നേടിയ 95 റൺസിന്റെ ബലത്തിലാണ് ചെന്നൈ കപ്പുയർത്തിയത്. ആ മത്സരത്തിൽ മുരളി വിജയ് ആയിരുന്നു മാൻ ഓഫ് ദ് മാച്ച്. ഐപിഎല്ലിൽ 121.87 പ്രഹര ശേഷിയിൽ 13 അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 2619 റൺസ് നേടിയിട്ടുണ്ട്.

തുടർന്ന് വിദേശ ലീഗുകളിൽ കളിക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് താൻ എന്നും ഒരു ക്രിക്കറ്റ് ആസ്വാദകനായിരിക്കും എന്നായിരുന്നു മുരളി വിജയുടെ മറുപടി. വിരമിച്ച ഇന്ത്യൻ താരങ്ങളും മുരളി വിജയുടെ സമകാലികരുമായിരുന്ന റോബിൻ ഉത്തപ്പ, യൂസഫ് പഠാൻ തുടങ്ങിയവർ നിലവിൽ യു എ ഇയിലെ ഐഎൽ ടി20യിൽ കളിക്കുന്നുണ്ട്.

Tags: DDRetirementCSKMurali VijayKXIP
Share13TweetSendShare

Latest stories from this section

സൂപ്പർ ബോളറെ പുറത്താക്കാൻ ഒരുങ്ങി ഐപിഎൽ വമ്പന്മാർ, അവന്റെ വരവ് അതിന് സൂചന; വീഡിയോ വൈറൽ

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

തോൽവിയൊക്കെ സംഭവിക്കാം, പക്ഷെ ഈ കാര്യത്തിൽ ഇന്ത്യക്ക് കിട്ടിയത് വമ്പൻ തിരിച്ചടി; ലാഭം കിട്ടിയത് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും

Discussion about this post

Latest News

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

ഭൂമിതൊട്ട് ഭാരതപുത്രൻ;രാജ്യത്തിന് അഭിമാനമായി ശുഭാംശു; തിരികെയെത്തി

സൂപ്പർ ബോളറെ പുറത്താക്കാൻ ഒരുങ്ങി ഐപിഎൽ വമ്പന്മാർ, അവന്റെ വരവ് അതിന് സൂചന; വീഡിയോ വൈറൽ

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

തോൽവിയൊക്കെ സംഭവിക്കാം, പക്ഷെ ഈ കാര്യത്തിൽ ഇന്ത്യക്ക് കിട്ടിയത് വമ്പൻ തിരിച്ചടി; ലാഭം കിട്ടിയത് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും

ഇവിടെ ഒരു കിലോമീറ്റർ നടന്നാൽ തന്നെ പലതിനും വയ്യ, തനിക്ക് മാത്രം ഇതൊക്കെ എങ്ങനെ സാധിക്കുന്നു മനുഷ്യാ; ഞെട്ടിച്ച് ബെൻ സ്റ്റോക്സിന്റെ കണക്കുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies