ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്താൽ യാത്രിക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയ്ക്ക് ജാമ്യം. ഡൽഹി കോടതിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ വർഷം നവംബർ 26 നായിരുന്നു മദ്യലഹരിയിൽ സഹയാത്രികയായ 70 കാരിയുടെ ദേഹത്ത് ശങ്കർ മിശ്ര മൂത്രമൊഴിച്ചത്.
കേസിൽ ശങ്കർ മിശ്രയ്‌ക്കെതിരെ സാക്ഷി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു പട്യാല ഗൗസ് കോടതി ജാമ്യം നൽകിയത്. പരാതിക്കാരിയുടെ മൊഴിയിലും സാക്ഷിയായ ഇല ബാരർജിയുടെ മൊഴിയിലും വൈരുദ്യം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം ശങ്കർ മിശ്രയുടെ ജാമ്യത്തെ ഡൽഹി പോലീസ് എതിർത്തു. ശങ്കർ മിശ്ര കാരണം വിമാന കമ്പനിയായ എയർ ഇന്ത്യയ്ക്ക് ലോകത്തിന് മുൻപിൽ സൽപ്പേര് നഷ്ടമായതായി ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. അന്വേഷണവുമായി ശങ്കർ മിശ്ര സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ എല്ലാം നിയമപ്രകാരം മുന്നോട്ട് പോകട്ടെയെന്നായിരുന്നു കോടതിയുടെ പരാമർശം.
ന്യൂയോർക്കിൽ നിന്നും ന്യൂഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ശങ്കർ മിശ്ര യാത്രിയുടെ ദേഹത്ത് മദ്യലഹരിയിൽ മൂത്രമൊഴിച്ചത്. ഇതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു പരാതിക്കാരി സമൂഹമാദ്ധ്യമങ്ങളിലൂടെ സംഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഡിസംബർ 24 ന് അന്വേഷണം നടത്തുന്നതിനായി പ്രത്യേക കമ്മീഷനെ നിയോഗിച്ചിരുന്നു.










