പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റാല്‍ പാക്കിസ്ഥാന്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയെ മോശം ഭാഷയില്‍ വിമര്‍ശിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. നരഭോജി (അമിത് ഷാ) ബിഹാറിനെയും ബിഹാറികളെയും അപമാനിച്ചു,നരഭോജിക്ക് അവസാനം ഭ്രാന്തായ് എന്നിങ്ങനെയായിരുന്നു ലാലുവിന്റെ പ്രതികരണം.
‘അബദ്ധത്തിലെങ്ങാനും ബിജെപി തിരഞ്ഞെടുപ്പില്‍ തോറ്റാല്‍, പാക്കിസ്ഥാനില്‍ പടക്കങ്ങള്‍ പൊട്ടും. നിങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടോ?’ എന്ന തെരഞ്ഞെടുപ്പ് റാലിയിലെ അമിത് ഷായുടെ പ്രസംഗമാണ് ലുലുവിന്റെ വിമര്‍ശനത്തിന് ഇരയായത്. നേരത്തെയും നരഭോജി ബിഹാറിനെ അപമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ അത് അരയ്ക്ക് താഴേ ലഭിച്ച അടിയായെന്നും ലാലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരത്തെയും അമിത് ഷായെ ലാലു നരഭോജിയെന്ന് വിളിച്ചിരുന്നു.
Discussion about this post