തിരുവനന്തപുരം: സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില. ഗ്രാമിന് 60 രൂപ കൂടി. ഇതോടെ സ്വർണവില സർവ്വകാല റെക്കോഡിലെത്തി. ഒരുദിവസം കൊണ്ട് 48 രൂപ കൂടിയതോടെ പവന് 42,880 രൂപയാണ് ഇന്ന് സ്വർണവില. ചൊവ്വാഴ്ച അൽപ്പം വില കുറഞ്ഞതിനു ശേഷം ഇന്നലെ വീണ്ടും സ്വർണ വില കൂടിയിരുന്നു.
ജനുവരി 26 ന് രേഖപ്പെടുത്തിയ 42,480 രൂപയുടെ റെക്കോർഡാണ് ഇന്ന് വിപണി മറികടന്നത്. സ്വർണവിലയിൽ ഇനിയും വർദ്ധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
അതേസമയം, ആഗോളതലത്തിലും സ്വർണ വിലയിൽ വർദ്ധനയുണ്ടായതായാണ് റിപ്പോർട്ട്. യുഎസ് ഫെഡറൽ റിസർവ് പലിശ കൂട്ടിയതാണ് വില ഇപ്പോഴത്തെ വില വർദ്ധനയ്ക്ക് കാരണം
വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 77 രൂപയാണ്. രണ്ട് രൂപയാണ് ഇന്ന് ഉയർന്നത്. ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയായി നിലനിൽക്കുകയാണ്.
Discussion about this post