കോഴിക്കോട് : കോഴിക്കോട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമനാട്ടുകര കോടംപുഴയിലാണ് സംഭവം. പാലക്കാട് സ്വദേശി മല്ലിക(40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ലിജേഷിനെ പോലീസ് പിടികൂടി.
രാത്രി എട്ട് മണിയോടെയാണ് സംഭവം. കത്രിക ഉപയോഗിച്ചാണ് ലിജേഷ് മല്ലികയെ കുത്തിക്കൊന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മദ്യപിച്ചതിന് ശേഷമാണ് കൊലപാതകമെന്നാണ് വിവരം. ലിജേഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്ന് നാട്ടുകാർ പറയുന്നു.
സ്‌കൂളിലെ ശൂചീകരണ തൊഴിലായാണ് മല്ലിക. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ലിജേഷിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.












