അമൃത്സർ: പഞ്ചാബിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഡ്രോൺ അതിർത്തി സുരക്ഷാ സേന വെടിവച്ച് വീഴ്ത്തി. അമൃത്സറിൽ ഇന്ന് പുലർച്ചെ 2.30ഓടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ സൈനികർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡ്രോണിനോടൊപ്പം ഒരു പായ്ക്കറ്റ് പൊതിയും ഉണ്ടായിരുന്നു. ഇത് ഹെറോയിൻ ആണെന്നാണ് വിവരം. പായ്ക്കറ്റിലെ വസ്തുക്കൾ പരിശോധനയ്ക്കായി മാറ്റി. ഇന്ന് പുലർച്ചെ നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് ഡ്രോൺ അതിർത്തി കടന്ന് വരുന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. ഉടനെ തന്നെ ഇത് വെടിവച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
The shot down quad-copter along with contraband item suspected to be heroin has been recovered between International Boundary and Border Fence. pic.twitter.com/01bwkKVzu6
— BSF (@BSF_India) February 3, 2023
Discussion about this post