Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സാൾട്ട് ലേക്കിൽ തോൽവി നുണഞ്ഞു; ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാൾ

ഈസ്റ്റ് ബംഗാളിന്റെ ജയം ഏകപക്ഷീയമായ ഒരു ഗോളിന്

by Brave India Desk
Feb 3, 2023, 10:49 pm IST
in Kerala, Sports
Share on Facebook
Tweet
WhatsApp
Telegram

കൊല്‍ക്കത്ത: ഐഎസ്എലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഈസ്റ്റ് ബംഗാളിനോട് ഒരു ഗോളിന് തോറ്റു. പന്തടക്കത്തിലും ആക്രമണത്തിലും മുന്നില്‍ നിന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ലക്ഷ്യം കാണാന്‍ മാത്രമായില്ല. നിരവധി തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം നടത്തിയത്. ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ കമാല്‍ജിത് സിങ് തകര്‍പ്പന്‍ സേവുകളുമായി തടഞ്ഞു. ക്ലീറ്റണ്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിനായി ലക്ഷ്യം കണ്ടത്. തോല്‍വി വഴങ്ങിയെങ്കിലും 16 കളിയില്‍ 28 പോയിന്റുമായി മൂന്നാംസ്ഥാനത്ത് തുടരുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. ഈസ്റ്റ് ബംഗാള്‍ ആദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സിനെതിരെ ജയം നേടുന്നത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ഈസ്റ്റ് ബംഗാളിനെതിരെ ടീമിനെ ഇറക്കിയത്. ഗോള്‍ വലയ്ക്ക് മുന്നില്‍ കരണ്‍ജിത്. പ്രതിരോധത്തില്‍ ഹര്‍മന്‍ജോത് കബ്ര, ജെസെല്‍ കര്‍ണെയ്‌റോ, വിക്ടര്‍ മോന്‍ഗില്‍, ഹോര്‍മിപാം. മധ്യനിരയില്‍ കെ പി രാഹുല്‍, െ്രെബസ് മിറാന്‍ഡ, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിങ്. മുന്നേറ്റത്തില്‍ മിത്രിയോസ് ഡയമന്റാകോസും അപോസ്തലോസ് ജിയാനുവും.

Stories you may like

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

കളിയുടെ ആദ്യനിമിഷങ്ങളില്‍തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിയെത്തി. ആറാം മിനിറ്റില്‍ ഗോളിന് അരികെയെത്തി. ലൂണയെടുത്ത കോര്‍ണര്‍ കിക്ക് ബോക്‌സില്‍ ഒഴിഞ്ഞു നില്‍ക്കുകയായിരുന്ന രാഹുലിന് കിട്ടി. ഒന്നാന്തരം ഹെഡര്‍ പക്ഷേ, കമല്‍ജിത് തടഞ്ഞു. പന്ത് ഈസ്റ്റ് ബംഗാള്‍താരം വി പി സുഹൈറിന്റെ കൈയില്‍ തട്ടിയതായി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. പിന്നാലെ ഡയമന്റാകോസ് തൊടുത്ത ക്രോസ് രാഹുല്‍ അടിച്ചെങ്കിലും ബാറിന് മുകളിലൂടെ പറന്നു. കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് നിയന്ത്രണം നേടി. ഇതിനിടെ ഈസ്റ്റ് ബംഗാളിന്റെ പ്രത്യാക്രമണം ഹോര്‍മിപാം തടഞ്ഞു. സെറ്റ് പീസുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് അപകടം വിതച്ചു കൊണ്ടിരുന്നു.

ലൂണയുടെ കോര്‍ണറില്‍ മോന്‍ഗില്‍ കൃത്യമായി തലവച്ചത് കമല്‍ജിത് കൈപ്പടിയിലൊതുക്കി. പിന്നാലെ ലൂണയുടെ കോര്‍ണര്‍ കിക്ക് നേരെ വലയിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും കമല്‍ജിത് വീണ്ടും ഈസ്റ്റ് ബംഗാളിന്റെ രക്ഷകനായി. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ പ്രത്യാക്രമണം. കരണ്‍ജിതിന്റെ ഇരട്ടസേവ് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. ബോക്‌സിനുള്ളില്‍ വച്ച് സില്‍വ തൊടുത്ത കരുത്തുറ്റ ഷോട്ട് കരണ്‍ജിത് കാല്‍ കൊണ്ട് തടഞ്ഞു. തിരിച്ചെത്തിയ പന്തില്‍ സില്‍വ വീണ്ടും അടി തൊടുത്തു. ഇക്കുറി ഒറ്റക്കൈയാലാണ് കരണ്‍ജിത് തടഞ്ഞത്.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ കരണ്‍ജിത്താണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തത്. ഹോര്‍മിപാമിന്റെ കാലില്‍നിന്ന് ഊര്‍ന്ന് പോയ പന്ത് സില്‍വ വലയിലേക്കടിക്കാന്‍ ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഡയമന്റാകോസിന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 52ാം മിനിറ്റില്‍ രാഹുലിന്റെ ക്രോസില്‍ ജിയാനു തൊടുത്ത ഷോട്ട് കമല്‍ജിത് ഒറ്റക്കൈ കൊണ്ട് തട്ടിയകറ്റി. 55ാം മിനിറ്റില്‍ രാഹുലിന്റെ മറ്റൊരു ക്രോസും ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു.  ഈസ്റ്റ് ബംഗാള്‍ തുടര്‍ച്ചയായി മൂന്ന് കോര്‍ണറുകള്‍ വഴങ്ങി. പക്ഷേ, ബ്ലാസ്‌റ്റേഴ്‌സിന് ലക്ഷ്യം കാണാനായില്ല. 75ാം മിനിറ്റില്‍ ജീക്‌സണ് പകരം ബ്ലാസ്‌റ്റേഴ്‌സിന്റെ പുതുമുഖ താരം ഡാനിഷ് ഫാറൂഖ് എത്തി.

78ാം മിനിറ്റില്‍ കളി ഗതിക്കെതിരായി ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. മഹേഷിന്റെ ഇടതുപാര്‍ശ്വത്തിലൂടെയുള്ള മുന്നേറ്റം തടയാന്‍ നിഷുവിന് കഴിഞ്ഞില്ല. ഷോട്ട് കരണ്‍ജിത് തടഞ്ഞെങ്കിലും തട്ടിത്തെറിച്ച പന്ത് സില്‍വയ്ക്ക് കിട്ടി. ഗോള്‍ലൈനില്‍ വച്ച് ഡാനിഷ് ആവും വിധം ശ്രമിച്ചെങ്കിലും അപകടമൊഴിവാക്കാനായില്ല. 82ാം മിനിറ്റില്‍ ഡയമന്റാകോസിന്റെ മിന്നുന്ന ക്രോസില്‍ കാല്‍വയ്ക്കാന്‍ രാഹുലിന് കഴിഞ്ഞില്ല. ലൂണയും ഡയമന്റാകോസും നിരന്തരം മുന്നേറി. 87ാം മിനിറ്റില്‍ രാഹുലിന് പകരം സൗരവ് മണ്ഡല്‍ എത്തി. അവസാന നിമിഷങ്ങളില്‍, ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചു. ഇതിനിടെ ലൂണയെ അപകടരമായി ഫൗള്‍ ചെയ്ത മൊബഷിറിന് റഫറി ചുവപ്പുകാര്‍ഡ് വീശി. തുടര്‍ന്നുള്ള നിമിഷങ്ങളില്‍ സമനില പിടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല.

ഏഴിന് ചെന്നൈയിന്‍ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. കൊച്ചിയാണ് വേദി.

Tags: ISL 2022-23KBFCEast Bengal FC
Share1
Tweet
Send
Share

Latest stories from this section

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies