Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടണം; തീവ്രവാദമെന്ന ശത്രുവിനെ ഒറ്റക്കെട്ടായി എതിർക്കണമെന്നും ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ; 12 മുസ്ലീം രാജ്യങ്ങളിലെ മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി

by Brave India Desk
Feb 4, 2023, 09:14 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: മുസ്ലീം രാജ്യങ്ങളിലെ മതപണ്ഡിതരുമായും മതമേലദ്ധ്യന്മാരുമായും കൂടിക്കാഴ്ച നടത്തി ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജെഎൻയുവിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ 12 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും ഹൈക്കമ്മീഷണർമാരും മതപണ്ഡിതരും പങ്കെടുത്തു. ഇന്ത്യയും മദ്ധേഷ്യയും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് വിവിധ രാജ്യങ്ങളിലെ മതനേതാക്കൾ ഭാഗമായത്.

ഇന്ത്യ തങ്ങളുടെ മൂത്ത സഹോദരനാണെന്നും, വിശ്വഗുരുവെന്ന പദവി വഹിയ്ക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും മതനേതാക്കൾ അവരുടെ പ്രസംഗത്തിൽ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്ത് തീവ്രവാദം വളരാൻ അനുവദിക്കില്ലെന്നും യോഗത്തിൽ പങ്കെടുത്ത മതമേലദ്ധ്യക്ഷന്മാർ പറഞ്ഞു. ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണുന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്ന് സമ്മേളനത്തിൽ സംസാരിച്ച് കൊണ്ട് ഇന്ദ്രേഷ് കുമാർ പറഞ്ഞു. ” വസുധൈവ കുടുംബകം എന്ന ആശയമാണ് ഇന്ത്യ എല്ലായ്‌പ്പോഴും സ്വാംശീകരിച്ചിരിക്കുന്നത്. ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണുകയാണ്. വൈവിദ്ധ്യങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നും” അദ്ദേഹം വ്യക്തമാക്കി

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

സമാധാനം എന്ന ആശയത്തിന്റെ ശത്രുവാണ് തീവ്രവാദം. തീവ്രവാദത്തെ അകറ്റാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ” സമാധാനത്തിന്റേയും വികസനത്തിന്റേയും ഐക്യത്തിന്റേയും ശത്രുവാണ് തീവ്രവാദം. ബോംബും വെടിയുണ്ടകളും യുദ്ധവും ഒന്നും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പരിഷ്‌കൃത സമൂഹത്തിൽ ഭീകരവാദത്തിന് ഒരിക്കലും സ്ഥാനമില്ല. എല്ലാവരും ഇതിനെ ഒറ്റക്കെട്ടായി എതിർക്കണം. മതത്തേയും മതഗ്രന്ഥങ്ങളേയുമൊക്കെ വിമർശിക്കുന്നത് അക്രമവും അരാജകത്വവും സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം അപലനീയമാണ്. മറ്റ് മതങ്ങളെ ഒരിക്കലും അനാദരിക്കരുത്. എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടേണ്ടതാണെന്നും” അദ്ദേഹം പറഞ്ഞു.

ഇറാൻ, തുർക്കി, തജിക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, മംഗോളിയ, അർമേനിയ, അഫ്ഗാനിസ്ഥാൻ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 50ഓളം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ്, ഇന്ദിരാഗാന്ധി കലാകേന്ദ്രം സെക്രട്ടറി സച്ചിദാനന്ദ് ജോഷി, രാഷ്ട്രീയ സുരക്ഷാ ജാഗരൺ മഞ്ച് ജനറൽ സെക്രട്ടറി ഗോലോക് ബിഹാരി, ജാമിയ മിലിയ ഇസ്ലാമിയയിൽ നിന്നുള്ള പ്രൊഫ.മഹ്തബ് അലം റിസ്വി തുടങ്ങിയവരും സെമിനാറിന്റെ ഭാഗമായി.

Tags: Muslim nationsindresh kumarrss leader
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies