യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയെ കൊല്ലില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉറപ്പ് നൽകിയിരുന്നതായി മുൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. സെലൻസ്കിയെ വധിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന കാര്യം കഴിഞ്ഞ മാർച്ചിലാണ് പുടിനോട് ചോദിച്ചതെന്നും, ആ സമയത്താണ് ഈ മറുപടി ലഭിച്ചതെന്നുമാണ് നഫ്താലി ബെന്നറ്റിന്റെ വാദം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റൈ ആദ്യ ഘട്ടത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ നഫ്താലി ബെന്നറ്റ് മധ്യസ്ഥനായി പ്രവർത്തിച്ചിട്ടുണ്ട്.
ഈ യുദ്ധത്തിലൂടെ സെലൻസ്കിയെ കൊല്ലാൻ പദ്ധതിയിടുന്നുണ്ടോ എന്നാണ് ചോദിച്ചത്, എന്നാൽ താൻ സെലൻസ്കിയെ കൊല്ലില്ല എന്നാണ് പുടിൻ മറുപടിയായി പറഞ്ഞത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട അഭിമുഖത്തിലാണ് നഫ്താലി ബെന്നറ്റ് ഇക്കാര്യങ്ങൾ പറയുന്നത്. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യങ്ങളെല്ലാം തന്നെ താൻ സെലൻസ്കിയെ വിളിച്ച് അറിയിച്ചിരുന്നുവെന്നും ബെന്നറ്റ് പറയുന്നു.
ഇക്കാര്യം നിങ്ങൾക്ക് ഉറപ്പാണോ എന്നായിരുന്നു സെലൻസ്കി ചോദിച്ചത്. അയാൾ നിങ്ങളെ കൊല്ലില്ലെന്ന് 100 ശതമാനം ഉറപ്പാണെന്നായിരുന്നു തന്റെ മറുപടിയെന്നും നഫ്താലി ബെന്നറ്റ് പറയുന്നു.
Discussion about this post