തിരുവനന്തപുരം: ബാര്‍ക്കോഴകേസില്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി സുകേശന്‍. സ്വതന്ത്രമായാണ് കേസന്വേഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നോ സര്‍ക്കാറില്‍ നിന്നോ ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത് സ്വാഭാവിക നടപടി മാത്രം. കാലാകാലങ്ങളായി വിജിലന്‍സില്‍ നടക്കുന്നതാണ് ഈ നടപടി.
അന്വേഷണം പ്രഖ്യാപിച്ചത് കൊണ്ട് ഒരാള്‍ കുറ്റക്കാരനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ തുടരന്വേഷണം നടത്തുന്നതും എസ്.പി സുകേശനാണ്. കേസ് ഫയല്‍ അദ്ദേഹം കോടതിയില്‍ നിന്നും കൈപ്പറ്റി. തന്റെ ടീമിലെ മറ്റ് ഉദ്യോസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്നും തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബാര്‍ കോഴ അന്വേഷണം ഇതുവരെ വിജിലന്‍സ് ഡയറക്ടറുടെ നിരീക്ഷണത്തിലായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ പൂര്‍ണ ഉത്തരവാദിത്വത്തിലാകും അന്വേഷണം നടക്കുക. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും സുകേശന്‍ വ്യക്തമാക്കി.
Discussion about this post