ഇടുക്കി : വിദ്യാർത്ഥികളുമായി വിനോദ യാത്ര പോയ സ്‌കൂൾ ബസിന് തീപിടിച്ചു. തലയാറിലാണ് സംഭവം. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വിദ്യാർത്ഥികളെ പുറത്തിറക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബസ് പൂർണമായും കത്തി നശിച്ചു. ആർക്കും പരിക്കില്ല.
ഇന്ന് ഉച്ചയോടെ മറയൂർ -മൂന്നാർ റൂട്ടിൽ വെച്ചാണ് സംഭവം. ബൈസൺ വാലി പൊട്ടൻകാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളുമായി പ്രകൃതി പഠന ക്യാമ്പിന് പോയതായിരുന്നു. 40 കുട്ടികളും 2 അദ്ധ്യാപകരും ബസിലുണ്ടായിരുന്നു.
ചിന്നാർ വന്യജീവി സങ്കേതത്തിന് അടുത്തെത്താറായപ്പോൾ ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ ബസ് നിർത്തി കുട്ടികളെ പുറത്തിറക്കി. ഇതിന് പിന്നാലെ ബസിന് പൂർണമായും തീ പിടിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ബസ് പൂർണമായും കത്തി നശിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്.












