തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ഗവര്‍ണറെ കാണും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
മാണി രാജി വെച്ച് അന്വേഷണത്തെ നേരിടണമെന്ന് കോടിയേരി പറഞ്ഞു. ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് കോടതി പുനരന്വേഷണം ഉത്തരവിട്ട സാഹചര്യത്തില്‍ മാണി രാജി വെയ്ക്കണമെന്ന വാദം വീണ്ടും ഉയര്‍ന്നിരുന്നു. എന്നാല്‍ രാജി വെയ്ക്കില്ലെന്ന നിലപാടിലാണ് മാണി.
അതേ സമയം മാണിക്കെതിരെയുള്ള കോടതി വിധിയുടെ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ നിലപാട് അന്വേഷിച്ച് ഗവര്‍ണര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെ.എം.മാണിയെ പുറത്താക്കിക്കൊണ്ട് തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Discussion about this post