തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെപ്പിന്റെ ആദ്യ ഘട്ട പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. അവസാന നിമിഷവും വീറോടെ പ്രചാരണത്തിലായിരുന്നു മുന്നണികള്‍. ഏഴ് ജില്ലകളിലെ പ്രചാരണമാണ് അവസാനിച്ചത്. ഇനി നിശബ്ദപ്രചാരണമാണ്.
മലബാറില്‍ എല്‍.ഡി.എഫും യു.ഡി.എഫും അഭിമാന പോരാട്ടമായാണു തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്. മുന്നണി ബന്ധത്തിലെ പുത്തന്‍ കൂട്ടുകെട്ടുകളും മലബാറില്‍ ഇത്തവണ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
തലസ്ഥാനത്ത് പ്രചാരണം അവസാനത്തിലേക്കടുക്കുമ്പോള്‍ പ്രവചനം അസാധ്യം. ഇരു മുന്നണികളും ബി.ജെ.പിയും ഗംഭീര പ്രചാരണമാണ് ഇത്തവണ ഇവിടെ നടത്തിയത്.. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളാണ് തിങ്കളാഴ്ച വിധിയെഴുത്ത്.
Discussion about this post