Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കമ്മികൾ ചെയ്യുന്നത് വിഘടന വാദമാണ് …

രഞ്ജിത് രവീന്ദ്രൻ

by Brave India Desk
Feb 7, 2023, 12:53 pm IST
in Kerala, India, Article
Share on FacebookTweetWhatsAppTelegram

നല്ലൊന്നാന്തരം വിഘടനവാദമാണ്‌ കമ്മികൾ പറഞ്ഞു പരത്തുന്നത്‌ എന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധി നമ്മൾ മലയാളികൾക്ക്‌ ഉണ്ട്‌ എന്നൊന്ന് പ്രത്യാശിക്കട്ടെ ? ‌വിശദമായിത്തന്നെ പറയാം. കേരള സർക്കാറിനു ഖജനാവിൽ പണമില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്തിന്റെ കടമെടുക്കാവുന്ന പരമാവധി തുകക്കും കടമെടുത്തും, കിഫ്ബി വഴി വളഞ്ഞ വഴിയിൽ പരിധിവിട്ട്‌ കടമെടുത്തുമാണ്‌ കേരള ഗവൺമന്റ്‌ പിടിച്ചുനിന്നത്‌. ഈ വർഷം ആ പരിധിക്കപ്പുറം കടമെടുക്കാനുള്ള അപേക്ഷ കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. അപ്പോൾ ശമ്പളം കൊടുക്കാൻ പോലും സർക്കാറിനു കാശില്ല.

എന്തുകൊണ്ട്‌ കേരള സർക്കാറിനു പണമില്ല ? സർക്കാറിനു പണം വേണമെങ്കിൽ കൃഷി, വ്യവസായങ്ങൾ, സംരംഭങ്ങൾ ഇവയൊക്കെ വേണം. കൃഷിസ്ഥലങ്ങൾ മുഴുവൻ തരിശെടുത്ത്‌ കിടക്കുന്നു. ഉള്ള സംരംംഭങ്ങൾ പൂട്ടിപ്പോകുന്നതല്ലാതെ പുതിയതൊന്നും തുടങ്ങുന്നില്ല. ഉദാഹരണം പറഞ്ഞാൽ VRL പാർസ്സൽ സർവ്വീസ്‌ കഴിഞ്ഞ മാസമാണ്‌ കേരളത്തിലെ സേവനം അവസാനിപ്പിച്ചത്‌. ഫോർക്ക്‌ ലിഫ്റ്റ്‌ ഉപയോഗിച്ച്‌ സാധനങ്ങൾ മാറ്റാനും ഇറക്കാനും അവർ തമിഴ്‌ നാട്ടിൽ ടണ്ണിനു 70 ഉം കർണ്ണാടകത്തിൽ 80 ആണ്‌ കൊടുക്കുന്നത്‌. കേരളത്തിൽ 140 ഉം. CITU അവിടെ 200 രൂപ വേണം എന്ന് ആവശ്യപ്പെട്ട്‌ സമരം തുടങ്ങി. 160 വരെ VRL തയ്യാറായെങ്കിലും CITU സമരം തുടർന്നു. ഗത്യന്തരമില്ലാതെ VRL കേരളത്തിലെ സർവ്വീസ്‌ തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. എത്രയോ മനുഷ്യർക്ക്‌ ജോലി പോയി, പ്രത്യക്ഷമായും പരോക്ഷമായും സർക്കാറിനു ലക്ഷങ്ങൾ ഈ ഒരിനത്തിൽ പോയി!

Stories you may like

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

മുകളിൽ പറഞ്ഞത്‌ ഒരു കഥ; ഇതേപോലെ നിർത്തിപ്പോയ എത്ര വ്യവസായങ്ങൾ, ആത്മഹത്യ ചെയ്ത മനുഷ്യർ. ഇന്ന് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിത്തരുന്ന മേഖലയാണ്‌ ഐ.ടി. ഗൂഗിളും ആമസോണും മൈക്രോസോഫ്റ്റും തുടങ്ങി പുതിയ യുണീക്കോണുകൾ വരെ ഇന്ന് ഇന്ത്യയിൽ അവരുടെ ഓഫ്ഷോർ ഡെവലപ്‌മന്റ്‌ സെന്ററുകൾ തുറക്കുന്നു. എന്തുകൊണ്ട്‌ ഇതിൽ ഒരു കമ്പനി പോലും കേരളത്തിലേക്ക്‌ വരുന്നില്ല ? മികച്ച ശമ്പളവും ആനുകൂല്യങ്ങളും കിട്ടുന്ന ഐ.ടി മേഖലയിലും യൂണിയനും സമരങ്ങളും കൊണ്ടുവരാനും ശ്രമങ്ങളുണ്ട്‌. ഇത്തരം ഓരൊ സംഭവങ്ങളും കേരളത്തിലേക്ക്‌ വരാവുന്ന സംരംഭങ്ങളെ തന്നെ ഇല്ലാതാക്കുന്നു. അഥവാ ഒരാൾ കൃഷി നടത്താനിറങ്ങിയാൽ മെഷിനുകൾ ഉപയോഗിക്കാൻ ഇതേ CITU അനുവദിക്കില്ല; കൊയ്ത്ത്‌ മെതി യന്ത്രം ഇറക്കാൻ ഇവർ സമ്മതിക്കാതെ നശിച്ചുപോയ കൃഷിയുടെ റിപ്പോർട്ടുകൾ വേണമെങ്കിൽ തരാം. ചുരുക്കത്തിൽ കമ്യുണിസം കാരണം കള്ളിനു ടാക്സ് കൂട്ടിയും ലോട്ടറി വിറ്റും പിടിച്ചു നിൽക്കാൻ പെടാപ്പാടു പെടുന്ന ഒരു തകർന്ന സ്റ്റേറ്റ്‌ ആണ്‌ നമ്മൾ.

ഈ അവസ്ഥയിലാണ്‌ പെട്രോളിനും ഡീസലിനും 2 രൂപ കൂട്ടാൻ സർക്കാർ തീരുമാനിച്ചത്‌. സ്വാഭാവികമായും പ്രതിഷേധമുണ്ടായി. ഇതിനെ നേരിടാൻ സിപിഎം ധനമന്ത്രിയുടെ നേതൃത്വത്തിൽ വിഘടനവാദ പ്രചരണം ആരംഭിച്ചു. കേരളത്തിനെ ഫണ്ട്‌ കൊടുക്കാതെ നശിപ്പിക്കുന്നു. എന്തിനാണ്‌ ഇന്ത്യേ കേരളത്തോട്‌ പക എന്നൊക്കെ പോസ്റ്ററും ഇറങ്ങി. ആകെ ടാക്സ്‌ തുകയുടെ 41% സംസ്ഥാനങ്ങൾക്കും 59% കേന്ദ്രത്തിനുമാണ്‌. ഈ സംസ്ഥാന വിഹിതം പങ്കുവക്കുന്നത്‌ പ്രതിശീർഷ വരുമാനത്തിന്റെയും സംസ്ഥാനത്തിന്റെ സ്ഥാനത്തിനെയും ഒക്കെ അടിസ്ഥാനമാക്കിയാണ്‌. കേരളത്തിനു ഈ തുകയുടെ 1.925% ആണ്‌ ലഭിക്കുന്നത്‌, കേരള ജിഡിപിയുടെ 2.2 ഇരട്ടി ജിഡിപിയുള്ള ഗുജറാത്തിനു കേരളത്തിനു കിട്ടുന്നതിന്റെ 1.8 ഇരട്ടിയേ ലഭിക്കുന്നുള്ളു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ശരാശരി 3.35% തുക ലഭിക്കുമ്പോൾ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ അത്‌ 3.85% ആണ്‌.

കേരളത്തിലെ അവസ്ഥ പരിഗണിച്ചാൽ കൊച്ചിയിൽ നിന്ന് പിരിക്കുന്ന അതേ ടാക്സ്‌ ആണൊ അട്ടപ്പാടിയിൽ പിരിക്കുക ? ഒരു വ്യക്തിക്ക്‌ കൊച്ചിയിൽ ചിലവാക്കുന്ന തുകയാവുമൊ അട്ടപ്പാടിയിൽ ചിലവാക്കുക. കേരള സർക്കാർ കൊച്ചിയോട്‌ പകപോക്കുകയാണ്‌ എന്ന് പറഞ്ഞാൽ എത്ര ലോജിക്കുണ്ട്‌ അതിൽ ?

ബിപിഎൽ കാർഡ്‌ ഉടമകൾക്ക്‌ 2 രൂപക്ക്‌ അരി കിട്ടുമ്പോൾ അവർ ഒരു രൂപ പോലും ടാക്സ്‌ അടക്കുന്നില്ല, ആ പണം പോകുന്നത്‌ വർഷാവർഷം വൻ തുക ടാക്സ്‌ അടക്കുന്നവന്റെ പോക്കറ്റിൽ നിന്നല്ലെ ? കേരളത്തിലെ പ്രതിശീർഷ വരുമാനം ഉയർന്നതാണ്‌(എന്ന് വച്ചാൽ നാട്ടുകാരൊക്കെ കഷ്ടപ്പെട്ട്‌ വിദേശത്ത്‌ പോയി കാശുണ്ടാക്കുന്നുണ്ട്‌ എന്നർഥം), യുപിയിലും ബീഹാറിലും അത്‌ വളരെ താഴ്‌ന്നതും. സ്വാഭാവികമായും ആ ജനങ്ങളെ കൂടി ഉയർത്തിക്കൊണ്ടുവരുക എന്നതാണ്‌ ഒരു നല്ല സർക്കാർ ചെയ്യേണ്ടത്‌. ലളിതമായി പറഞ്ഞാൽ കേന്ദ്രത്തിലെ APL കർഡുടമകളാണ്‌ കർണ്ണാടകയും കേരളവും മഹാരാഷ്ട്രയും ഗുജറാത്തും ഒക്കെ, ബീഹാറും യുപിയും ഒക്കെ BPL ഉം

കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിഹിതത്തിൽ കുറവുള്ള കർണ്ണാടകയൊ മഹാരാഷ്ട്രയൊ എന്തുകൊണ്ട്‌ ഇത്തരം പ്രചരണങ്ങൾ അഴിച്ചു വിടുന്നില്ല ? കാരണം ലളിതമാണ്‌ അവിടെ കൃഷിയും വ്യവസായങ്ങളുമുണ്ട്‌, ജോലിയുണ്ട്‌. പുതിയ സംരംഭങ്ങൾ വരുന്നു, നവീന കൃഷിരീതികൾ വരുന്നു, സാധനസാമഗ്രികൾ എക്സ്പോർട്ട്‌ ചെയ്യുന്നു, സ്വാഭാവികമായും സർക്കാരുകൾക്ക്‌ പണവും ഉണ്ടാകുന്നു. ചുരുക്കത്തിൽ ഇൻഡ്യ കേരളത്തോട്‌ പക കാണിക്കുന്നു എന്നൊക്കെയുള്ള പ്രചരണം കൊണ്ട്‌ വിഘടനവാദം നടത്തുകയും സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേട്‌ മറക്കുകയുമാണ്‌ ചെയ്യുന്നത്‌. വ്യവസായങ്ങൾക്കും കൃഷിക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും CITU എന്ന കമ്യുണിസ്റ്റ്‌ വേട്ടപ്പട്ടിയെ ചങ്ങലക്കിടാനും കേരള സർക്കാർ തയ്യാറാകണം. കിറ്റു വാങ്ങി നക്കിയില്ലേ എന്നൊക്കെ ചോദിച്ച്‌ വോട്ട്‌ വാങ്ങുന്നവർക്ക്‌ ഉളുപ്പില്ലെങ്കിലും നിരന്തരം അത്‌ കേൾക്കുന്നവർക്ക്‌ ഉണ്ടാകും.

Tags: Kerala Budget 2023രഞ്ജിത് രവീന്ദ്രൻcpmkerala
Share1TweetSendShare

Latest stories from this section

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

Discussion about this post

Latest News

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies