തിരുവനന്തപുരം:പരിശീലന പറക്കലിനിടെ വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലാണ് സംഭവം. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ഉച്ചയോടെയായിരുന്നു സംഭവം. സെസ്‌ന 172 ആർ വിമാനം ആണ് ഇടിച്ചിറക്കിയത്.
പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി. ഇതോടെ വിമാനം റൺവേയിൽ ഇടിച്ച് ഇറക്കുകയായിരുന്നു. വിമാനം ഇടിച്ചിറക്കുന്ന വേളയിൽ തീ പിടിത്തം ഉണ്ടായേക്കാം. എന്നാൽ വിമാനത്തിൽ തീ പിടിത്തം ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഇടിച്ചിറക്കിയതിനെ തുടർന്ന് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ എത്തിയാണ് പൈലറ്റിനെ വിമാനത്തിൽ നിന്നും പുറത്തെടുത്തത്. മണിക്കൂറുകൾക്കുള്ളിൽ റൺവേ പ്രവർത്തനക്ഷമമാക്കിയതായി അധികൃതർ അറിയിച്ചു.










