മലപ്പുറം : ചോക്ലേറ്റും ചുരിദാറും വാങ്ങി നൽകി 15 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വണ്ടൂർ കൂരാട് വരമ്പൻകല്ല് അമ്പലപ്പറമ്പൻ മിഥിലാജ് (20) ആണ് അറസ്റ്റിലായത്. നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 17 വരെ റിമാന്റ് ചെയ്ത പ്രതി മഞ്ചേരി സ്പെഷ്യൽ സബ്ജയിലിലാണ്.
2022 സെപ്തംബർ 17 നാണ് സംഭവം. രാത്രി 11 മണിക്ക് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കിടപ്പുമുറിയിൽ വെച്ചാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ജനുവരി 22 നും ഫെബ്രുവരി 4 നും യുവാവ് പെൺകുട്ടിയെ വീട്ടിലെത്തി ബലാത്സംഗം ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ അഞ്ചിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post