കാക്കിനട: ആന്ധ്രാപ്രദേശിൽ കാക്കിനടയിലെ പെദ്ദാപുരം മണ്ഡലത്തിലെ ഓയിൽ ഫാക്ടറിയിൽ എണ്ണ ടാങ്കർ വൃത്തിയാക്കുന്നതിനിടെ ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്കറിനുള്ളിലെ ചെളി നീക്കം ചെയ്യുന്നതിനായി എട്ട് തൊഴിലാളികളെ ഏർപ്പാടാക്കായിരുന്നു. ഇതിൽ ഏഴ് പേരാണ് അപകടത്തിൽ പെട്ടത്. സംഭവത്തിന് പിന്നാലെ എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി കാക്കിനട എസ്പി രവീന്ദ്രനാഥ് ബാബു പറഞ്ഞു.
Discussion about this post