ഇസ്ലാമാബാദ്: പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്ക് നേര ആക്രമണം ശക്തമാകുന്നു.മതംമാറി വിവാഹം കഴിക്കാൻ വിസമ്മതിച്ച സുനിത എന്ന ക്രിസ്ത്യൻ പെൺകുട്ടിയുടെ മേൽ ആസിഡ് എറിഞ്ഞ് യുവാവ്. കമ്രാൻ അല്ലാ ബക്ഷ് എന്ന മുസ്ലീം യുവാവാണ് ആക്രമിച്ചത്. മുഖത്ത് ആസിഡ് ഒഴിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുനിത ആുപത്രിയിൽ ചികിത്സയിലാണ്.
കറാച്ചി സ്വദേശിയായ 19 കാരി സുനിതയോട് പ്രതി പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. അയൽവാസി കൂടിയായിരുന്ന പ്രതിയുടെ പ്രണയാഭ്യാർത്ഥന നിരസിച്ചതോടെ പകയായി.
സംഭവദിവസം സുനിത ജോലി സ്ഥലത്തേക്ക് പോകുന്നതിന് ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം അവിടെ എത്തിയ പ്രതി, മതം മാറി തന്നെ വിവാഹം കഴിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. കമ്രാന്റെ ആക്രമണത്തെ തുടർന്ന് മുഖത്തും കാലുകളിലും കണ്ണുകളിലും ഗുരുതരമായി പൊള്ളലേറ്റ സുനിതയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇതിന് മുൻപും കമ്രാൻ സുനിതയെ ശല്യപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടികളൊന്നും എടുത്തിരുന്നില്ല.
Discussion about this post