കണ്ണൂർ : കണ്ണൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറിലേറെ പേർ ആശുപത്രിയിൽ. പയ്യന്നൂരിലാണ് സംഭവം. മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയിൽ നിന്നും ഐസ്‌ക്രീമും ലഘു പലഹാരവും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത് എന്നാണ് വിവരം.
കുട്ടികൾ ഉൾപ്പടെ ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദിയുമാണ്. ഇവരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഐസ്‌ക്രീം കഴിച്ചവർക്കാണ് അസ്വസ്ഥത ഉള്ളതായി കണ്ടെത്തിയത്. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം നടത്തുന്നതായി മുച്ചിലോട്ട് ആരോഗ്യ കമ്മറ്റി അറിയിച്ചു.












