ഡല്‍ഹി: ഗോമാംസം കഴിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാക് എന്നയാളെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തെ ആര്.എസ്.എസ് അപലപിച്ചു. സംഭവത്തില്‍ ആര്.എസ്.എസിനെ മോശമാക്കാനുള്ള ശ്രമങ്ങളുണ്ടായെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കി.
ഈ കേസിലെ സത്യം പുറത്ത് വന്നില്ല. കൂടുതല്‍ അന്വേഷണത്തിലൂടെ സത്യം പുറത്ത് വരേണ്ടതുണ്ടെന്നും ഈ സംഭവം ഹിന്ദുസമൂഹത്തിന് അപമാനമുണ്ടാക്കിയെന്നും ഇത്തരം സംഭവങ്ങളുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം സംവരണം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ആര്.എസ്.എസ് വ്യക്തമാക്കി.
റാഞ്ചിയില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് സംഘം ദേശീയ ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി ആര്.എസ്.എസ് നിലപാട് വ്യക്തമാക്കിയത്.
സംവരണം സമൂഹത്തിന് ആവശ്യമാണ്. എന്നാല്‍ ഇതിലെ അശാസ്ത്രീയതയും അപാകതകളും പരിഹരിക്കേണ്ടതുണ്ട്. അതാണ് ആര്.എസ്.എസ് ആവശ്യപെടുന്നതെന്നും സംവരണം പുന പരിശോധിക്കണമെന്ന് ആര്.എസ്.എസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഭയ്യാജി ജോഷി പറഞ്ഞു.
Discussion about this post