തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മഴ വില്ലനായി. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പല ഭാഗത്തും പെയ്യുന്ന മഴ പോളിങ് മന്ദഗതിയിലാക്കി. യന്ത്രത്തകരാറും സംസ്ഥാനത്ത് പലയിടങ്ങളിലും വോട്ടിങ് തടസ്സപ്പെടുത്തി.
കോഴിക്കോട്ട് കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ ഉള്‍പ്പെടെ പലയിടത്തും യന്ത്രം പണിമുടക്കി. ഒഞ്ചിയം, പയ്യോളി, ചക്കിട്ടപാറ തുടങ്ങിയ സ്ഥലങ്ങളിലും യന്ത്രത്തകരാറുണ്ടായി. കാസര്‍കോട്ട് പിലിക്കോട്, പുത്തിഗെ തുടങ്ങിയ ഇടങ്ങളില്‍ നിന്നും യന്ത്രത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാസര്‍കോട്ട് പിലിക്കോട്, പുത്തിഗെ തുടങ്ങിയ ഇടങ്ങളിലും യന്ത്രത്തകരാറുണ്ട്. യന്ത്രത്തകരാര്‍ മൂലം കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ പോളിങ് ആരംഭിക്കാനായിട്ടില്ല. വയനാട് മുമ്പോട് പഞ്ചായത്തിലെ 16ാം വാര്‍ഡിലും യന്ത്രത്തകരാര്‍ പോളിങ് തടസ്സപ്പെടുത്തിയിരിക്കുകയാണ്.
Discussion about this post