ന്യൂഡൽഹി: നരേന്ദ്രമോദി പരാജിതനായ പ്രധാനമന്ത്രിയെന്ന് അധിക്ഷേപിച്ച് ഭാരത രാഷ്ട്ര സമിതി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു. “രാജ്യം കണ്ടതിൽ വച്ച് ഏറ്റവും കാര്യക്ഷമതയില്ലാത്ത പ്രധാനമന്ത്രിയാണ് മോദിയെന്ന് തെളിയിച്ചു” എന്നായിരുന്നു ചന്ദ്രശേഖർ റാവുവിൻറെ വാക്കുകൾ.
സംസ്ഥാന ബജറ്റ് സമ്മേളനത്തിൻറെ അവസാന ദിവസം ധനവിനയോഗ ബില്ലിൻമേലുള്ള ചർച്ചയ്ക്ക് സഭയിൽ മറുപടി പറയുകയായിരുന്നു തെലങ്കാന മുഖ്യമന്ത്രി.കോൺഗ്രസിനെ തോൽപ്പിച്ച് ബിജെപി അധികാരത്തിലെത്തിയപ്പോൾ രാജ്യം വറചട്ടിയിൽ നിന്ന് തീയിലേക്ക് വീണപോലത്തെ അവസ്ഥയിലായെന്നാണ് ചന്ദ്രശേഖർ റാവുവിൻറെ വിമർശനം.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മോദിയേക്കാൾ മികച്ച പ്രധാനമന്ത്രിയായിരുന്നുവെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.മോദി കൂടുതൽ മെച്ചപ്പെട്ട ഭരണം നൽകുമെന്ന് പ്രതീക്ഷിച്ചാണ് ജനങ്ങൾ വോട്ട് ചെയ്തത്, പക്ഷേ അത് വറചട്ടിയിൽ നിന്ന് തീയിലേക്ക് വീഴുന്നതുപോലെയായിരുന്നു,” അദ്ദേഹം പറഞ്ഞു.
Discussion about this post