ന്യൂഡൽഹി: ബ്രിട്ടീഷ് മാദ്ധ്യമമായ ബിസിസിയുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടത്തുന്നത്. നികുതിവെട്ടിപ്പ് നടത്തിയെന്നാണ് വിവരം. 11.30 യോടെയാണ് ഉദ്യോഗസ്ഥർ ബിബിസി ഓഫീസുകളിൽ എത്തിയത്. ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു.
മാദ്ധ്യമം വൻതോതിൽ നികുതി വെട്ടിപ്പ് നടത്തിയതായി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായാണ് എത്തിയത് എന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. മാദ്ധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ പരിശോധിക്കുകയാണ്. ഗോധ്രാനന്തര കലാപത്തെ വളച്ചൊടിച്ച് നിർമ്മിച്ച ബിബിസിയുടെ ഡോക്യുമെന്ററിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പരിശോധന.
Discussion about this post