കൊച്ചി: ശിവരാത്രി മഹോത്സവം പ്രമാണിച്ച് ഫെബ്രുവരി 18 ന് ആലുവയിലേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കുകയും പ്രത്യേക സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യുമെന്ന് റെയിൽവേ വ്യക്തമാക്കി.
ശിവരാത്രി ചടങ്ങുകൾക്ക് പോകുന്നവരുടെ സൗകര്യാർത്ഥം, അന്നേദിവസം 16325 നിലമ്പൂർ കോട്ടയം എക്സ്പ്രസ്സ് ഷൊർണൂർ മുതൽ ആലുവ വരെ സാധാരണയുള്ള സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി അങ്ങാടി എന്നിവിടങ്ങളിൽ കൂടി നിർത്തും.
06461 ഷൊർണ്ണൂർ തൃശ്ശൂർ പ്രത്യേക എക്സ്പ്രസ്സ് ആലുവ വരെ ഓടുമെന്നും പിറ്റേദിവസത്തെ (ഫെബ്രുവരി 19) 16609 തൃശ്ശൂർ കണ്ണൂർ എക്സ്പ്രസ്സ് ആലുവയിൽനിന്നും പുറപ്പെടുന്നതാണെന്നും അധികൃതർ അറിയിച്ചു.
Discussion about this post