ഡല്‍ഹി: ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന സൂചനകള്‍ ശരിവെയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ദാവൂദ് ഇബ്രാഹിമിനുള്ള സുരക്ഷ പാക്കിസ്ഥാന് സൈന്യം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ദാവൂദിന്റെ സുരക്ഷയ്ക്കായി അദേഹത്തിന്റെ കറാച്ചിയിലെയും ഇസ്ലാമബാദിലെയും വസതികളില്‍ പാക്ക് സൈന്യത്തിലെ പ്രത്യേക പരിശീലനം നേടിയ കമാന്‍ഡോകളെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
1993ലെ മുംബയ് സ്ഫോടന പരമ്പരയ്ക്ക് ശേഷമുള്ള രണ്ട് പതിറ്റാണ്ടിലധികമായി ദാവൂദ് ഈ വീടുകളില്‍ കഴിയുന്നതായാണ് ഇന്റലിജന്‍സിന്റെ നിഗമനം. ഛോട്ടാ രാജനെ ഇന്ത്യയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് പാകിസ്ഥാന്റെ മുന്‍കരുതല്‍. ബാലിയില്‍ ചോദ്യംചെയ്യല്‍ തുടരുന്നതിനിടെ, ദാവൂദ് പാകിസ്ഥാനില്‍ ഐ.എസ്.ഐയുടെ സംരക്ഷണയില്‍ കഴിയുന്നതായി ഛോട്ടാരാജന് വെളിപ്പെടുത്തിയെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദാവൂദ് രാജ്യത്തുണ്ടെന്ന വാദങ്ങള്‍ നിരസിച്ച ചരിത്രമാണ് ഇന്നുവരെ പാകിസ്ഥാനുള്ളതെങ്കിലും വാദഗതിയില്‍ നിന്ന് ഇന്ത്യ അല്പം പോലും പിന്നാക്കം പോയിട്ടില്ല. സ്വന്തം താവളം മാറ്റിക്കൊണ്ടിരിക്കുന്നതാണ് രീതിയെങ്കിലും പാകിസ്ഥാനാണ് ദാവൂദിന്റെ സ്ഥിരം താമസസ്ഥലമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. ദാവൂദിനെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബദ്ധശ്രദ്ധരാണെന്ന് രാജ്നാഥ് സിങ്ങ് പാര്‍ലമെന്റിലും വ്യക്തമാക്കിയിരുന്നു
Discussion about this post