തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ രാജിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അറസ്റ്റിനെ സർക്കാർ പ്രതിരോധിക്കേണ്ട കാര്യമില്ലെന്നും കേസിന് പിന്നിൽ രാഷ്ട്രീയക്കളിയുണ്ടെന്നും കാനം പറഞ്ഞു.
കേസൊരു ഏജൻസി അന്വേഷിക്കുകയാണ്,ഇതിന്റെ ഭാഗമായി പല നടപടികളും സ്വീകരിക്കും. അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. ഇത് സംസ്ഥാന സർക്കാരിനെ ബാധിക്കില്ലെന്ന് കാനം കൂട്ടിച്ചേർത്തു.
പ്രശ്‌നങ്ങളെ ലൈവ് ആയി നിർത്തി കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. തെളിയിച്ചാൽ മാത്രമേ കോഴ കേസ് ആണെന്ന് പറയാൻ സാധിക്കൂ. അത് വരെ ആരോപണം മാത്രമാണ്. ആരോപണം സർക്കാരിനെ ബാധിക്കില്ല. എൽഡിഎഫിന്റെ ഭാഗമല്ല ശിവശങ്കർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നിവല്ല. അറസ്റ്റിന് പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ശിവശങ്കറിന് എതിരെ പല കേസുകളും ഉണ്ടല്ലോയെന്നും കാനം ചൂണ്ടിക്കാട്ടി.












