Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Business

നികുതിയും അടയ്‌ക്കേണ്ട, പാന്‍കാര്‍ഡും ആവശ്യമില്ല, ഈ സംസ്ഥാനം ഇന്ത്യയില്‍ തന്നെയാണ്

സിക്കിമിലെ ഏതാണ്ട് 6.74 ലക്ഷം വരുന്ന ജനതയ്ക്ക് ആദായ നികുതി അടയ്‌ക്കേണ്ട

by Brave India Desk
Feb 17, 2023, 11:53 am IST
in Business, Culture
Share on FacebookTweetWhatsAppTelegram

ഓരോ തവണയും കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിക്കുമ്പോള്‍ രാജ്യത്തെ എല്ലാ ജനങ്ങളും ഉറ്റുനോക്കുന്ന ഒന്നുണ്ട്-നികുതി. നികുതി ഘടനയിലെ മാറ്റങ്ങള്‍, ഇളവുകള്‍, ആദായ നികുതി സ്ലാബുകളിലെ വ്യത്യാസം ഇവയെല്ലാം നമ്മുടെ സാമ്പത്തിക സ്ഥിതിയെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ നികുതി എത്ര കൂട്ടിയാലും കുറച്ചാലും ഞങ്ങള്‍ക്കെന്താ എന്ന് കരുതുന്ന ഒരു സംസ്ഥാനമുണ്ട് നമ്മുടെ രാജ്യത്ത്. ഇവിടെയുള്ളവര്‍ക്ക് ആദായനികുതി അടയ്‌ക്കേണ്ട എന്നതാണ് അതിനുള്ള കാരണം.

ഹിമാലയത്തിന്റെ ഭാഗമായ, മലകളും ഹിമാനികളും അനേകം കാട്ടുപുഷ്ങ്ങളും ഉള്‍പ്പെടുന്ന സുന്ദര ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമായ വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമാണ് ആ സംസ്ഥാനം. സിക്കിമിലെ ഏതാണ്ട് 6.74 ലക്ഷം വരുന്ന ജനതയ്ക്ക് ആദായ നികുതി അടയ്‌ക്കേണ്ട.

Stories you may like

അവൻ ഫ്രോഡല്ല,അനിൽ അംബാനിക്ക് ആശ്വാസവുമായി കനറാ ബാങ്ക്

ഫെബിന്റെ ഒന്നൊന്നര ക്യാംപെയ്ൻ, യുകെയിലെ നിയമം തന്നെ മാറ്റിക്കളഞ്ഞു; പതിനായിരങ്ങൾക്ക് യുകെയിൽ ജോലി സാധ്യമാക്കിയ യുവാവിന്റെ വിജയഗാഥ

എന്തുകൊണ്ടാണ് സിക്കിമുകാര്‍ക്ക് മാത്രം ഈ ഇളവ്

വടക്കും വടക്കുകിഴക്കും തിബറ്റ്, കിഴക്ക് ഭൂട്ടാന്‍, പടിഞ്ഞാറ് നേപ്പാള്‍ തെക്കുവശത്ത് പശ്ചിമബംഗാള്‍ എന്നിവരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. ഇതില്‍ ബംഗാള്‍ ഒഴിച്ച് ബാക്കിയുള്ളവ നമ്മുടെ അയല്‍രാജ്യങ്ങളുമാണ്. പണ്ടുകാലത്ത് ഒരു ചെറുരാജ്യമായിരുന്ന സിക്കിം പിന്നീട് ഇന്ത്യയുടെ ഭാഗമാകുകയായിരുന്നു. തങ്ങളുടെ പഴയ നിയമങ്ങള്‍ അതേപടി തുടരുമെന്ന നിബന്ധനയിലാണ് സിക്കിം ഇന്ത്യയോട് ചേര്‍ന്നത്. അതിനാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 371(എഫ്) അനുച്ഛേദ പ്രകാരം സിക്കിം പ്രത്യേക പദവിയുള്ള സംസ്ഥാനമാണ്.

ഇക്കാരണം കൊണ്ട് സിക്കിമില്‍ ഇപ്പോഴും 1948ലെ സിക്കിം ആദായ നികുതി സംവിധാനമാണ് തുടരുന്നത്. അതിനാല്‍ തന്നെ സിക്കിമിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തിന് ആദായനികുതി നല്‍കേണ്ടതില്ല. 2008ല്‍ സിക്കിമിലെ നികുതി നിയമങ്ങള്‍ അസാധുവാക്കുകയും സെക്ഷന്‍ 10 (26AAA) പ്രകാരം സംസ്ഥാനത്തെ ജനങ്ങളെ നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കിയതായി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ മറ്റെല്ലാ ജനങ്ങള്‍ക്കും നിര്‍ബന്ധമായ പാന്‍ കാര്‍ഡും സിക്കിം ജനതയ്ക്ക് ആവശ്യമില്ല. നേരത്തെ വിപണി നിയന്ത്രകരായ സെബിയും മ്യൂച്വല്‍ ഫണ്ടുകളിലെയും ഓഹരി വിപണികളിലെയും നിക്ഷേപങ്ങള്‍ക്ക് സിക്കുമുകാര്‍ക്ക് പാന്‍ കാര്‍ഡ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ചോഗ്യാല്‍ രാജവംശം

ബുദ്ധ സന്ന്യാസിയായിരുന്ന ചോഗ്യാല്‍ ആണ് ഒരുകാലത്ത് സിക്കിം ഭരിച്ചിരുന്നത്. 1890കളിലെ ബ്രിട്ടീഷ് ഇന്ത്യയില്‍ സിക്കിം ഒരു നാട്ടുരാജ്യമായി പരിണമിച്ചു. 1947ന് ശേഷം, സ്വതന്ത്ര ഇന്ത്യയില്‍ സിക്കിം പരമാധികാര പദവി നേടി. ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന സാക്ഷരതയും ആളോഹരി വരുമാനവും ഉള്ള സംസ്ഥാനമായിരുന്നു സിക്കിം. 1973ല്‍ ചോഗ്യാല്‍ കൊട്ടാരത്തിമ് മുമ്പില്‍ രാജഭരണത്തെ എതിര്‍ക്കുന്നവര്‍ കലാപം ആരംഭിച്ചു. അങ്ങനെ 1975ല്‍ അവിടുത്തെ രാജവാഴ്ച അവസാനിച്ചു. 1975ല്‍, 22ാമത് സംസ്ഥാനമായി സിക്കിം ഇന്ത്യയോട് ലയിച്ചു.

ഇംഗ്ലീഷ്, നേപ്പാളി, സിക്കിമീസ്, ലെപ്ച തുടങ്ങിയ ഭാഷകളാണ് സിക്കിമിലുള്ളത്. സംസ്ഥാനത്തെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഗുരുംഗ്, ലിംബു, മഗര്‍, മുഖിയ, നെവാരി, റായ്, ഷെര്‍പ, തമാംഗ് എന്നീ ഭാഷകളും സിക്കിം ഔദ്യോഗിക ഭാഷകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags: ITRSikkim Income Tax ManualChogyalHimalayan Stateincome taxSikkimNo Tax state in India
Share1TweetSendShare

Latest stories from this section

സുഹൃത്ത് എങ്ങനെയാവണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാവിഷ്ണു ;കൊട്ടിയൂരിലെ  ആലിംഗന പുഷ്പാഞ്ജലി

പൂജാസമയത്ത് നടയുടെ മുമ്പിൽ എങ്ങനെ നിൽക്കാം?

ക്ഷേത്രത്തില്‍ നിന്ന് പ്രസാദവും തീര്‍ത്ഥവും സ്വീകരിക്കുമ്പോള്‍ ശ്രദ്

സൂര്യനമസ്‌കാര മന്ത്രം: ശരീരത്തിനും മനസ്സിനും ഊർജ്ജം പകരുന്നതിനുള്ള ഒരു വഴികാട്ടി…

Discussion about this post

Latest News

എന്തൊരു അഹങ്കാരമാണ് ആ ഇന്ത്യൻ താരം കാണിച്ചത്, അവനെതിരെ നടപടി എടുക്കണം; ഗുരുതര ആരോപണവുമായി ഡേവിഡ് ലോയ്ഡ്

ഗില്ലും രാഹുലും ജയ്‌സ്വാളും ഒന്നും അല്ല, വിരാട് കോഹ്‌ലിയുടെ തനിപ്പകർപ്പ് ആ താരമാണ്; അവനെ കാണുമ്പോൾ ആരാധകർക്ക് ആവേശം: നാസർ ഹുസൈൻ

ഇംഗ്ലണ്ട് ടീമിന്റെ പന്ത്രണ്ടാമനാണ് അവൻ, അയാൾ ഉള്ളപ്പോൾ ഇന്ത്യ മത്സരം ജയിക്കില്ല; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ

ബി സരോജ ദേവി വിട വാങ്ങി ; ദക്ഷിണേന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ; തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസ താരം

ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യയുടെ കഥ കഴിയും, ആ കാഴ്ച ഞങ്ങൾക്ക് പ്രതീക്ഷ നൽകി; ഗില്ലിനും കൂട്ടർക്കും വെല്ലുവിളിയുമായി മാർക്കസ് ട്രെസ്കോത്തിക്

ഇന്ന് ഇന്ത്യ ജയിച്ചുകയറിയുമോ? ശ്രദ്ധേയമായി വാഷിംഗ്ടൺ സുന്ദർ പറഞ്ഞ വാക്കുകൾ; ചർച്ചയാക്കി ആരാധകർ

ഡൽഹിയിലെ രണ്ട് സൈനിക സ്കൂളുകൾക്ക് ബോംബ് ഭീഷണി ; ദ്വാരകയിലും ചാണക്യപുരിയിലും കർശന പരിശോധന

ബുംറയെയും ഗില്ലിനെയും പുകഴ്‌ത്താൻ ആളുണ്ട്, എന്നാൽ അവന്റെ നല്ലത് പറയാൻ ആരും ഇല്ല; ഇന്ത്യൻ ടീമിലെ അണ്ടർറേറ്റഡ് താരത്തെ തിരഞ്ഞെടുത്ത് ചേതേശ്വർ പൂജാര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies