ഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം സുതാര്യമായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ജഡ്ജി നിയമനത്തിനുള്ള മാനദണ്ഡങ്ങളില്‍ വ്യവസ്ഥയുണ്ടായിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു
കൊളീജിയം സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സുപ്രീം കോടതി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഒരു വ്യക്തിയെ ജഡ്ജിയായി നിയമിക്കുമ്പോള്‍ ആ വ്യക്തിക്ക് എന്താണ് യോഗ്യതയെന്ന് വ്യക്തമാക്കപ്പെടണം. ജഡ്ജിമാരുടെ നിയമനത്തിന് എല്ലാവരും അംഗീകരിച്ച ഒരു വ്യവസ്ഥ ഉണ്ടാകണം. ചീഫ് ജസ്റ്റിസിന്റെ നാമനിര്‍ദേശത്തിനുപരിയായി ജഡ്ജി നിയമനത്തിന് ഒരു യോഗ്യതാ മാനണ്ഡം നിശ്ചയിക്കണം. ഹൈക്കോടതി ജഡ്ജി നിയമനത്തിന് അപേക്ഷ ക്ഷണിക്കണം. പരിഗണിക്കപ്പെടുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യമാക്കണം. നിയമനത്തിന് മുമ്പ് കൊളീജിയം ബാര്‍ അസോസിയേഷന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സുപ്രിം കോടതിയ്ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചത്.
കൊളീജിയത്തില്‍ കാലാകാലങ്ങളായി മാറ്റം ആകാമെന്ന് സുപ്രിം കോടതി പറഞ്ഞുയ എന്നാല്‍ വലിയ പരിഷ്‌ക്കാരങ്ങള്‍ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് ദേശീയ ജുഡീഷ്യല്‍ നിയമനകമ്മിഷന്‍ നിയമം സുപ്രിം കോടതി റദ്ദാക്കിയത്.
Discussion about this post