പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദർശനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തടങ്കലിലാക്കിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബാണ് പാലക്കാട് ചാലിശേരിയിൽ കസ്റ്റഡിയിലായത്.
സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെയാണ് ഉദ്ഘാടനം. ഇതിന് മുന്നോടി രാവിലെ 6 മണിയോടെ ഷാനിബിനെ ചാലിശ്ശേരി പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിആർപിസി 153ാം വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കലാണെന്നാണ് വിശദീകരണം. കൂടുതൽ പ്രവർത്തരകരെ തേടി പോലീസ് എത്തുന്നതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു.












