പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ പേരില്‍ പാക് പത്രമായ ഡോണില്‍ വന്ന പരസ്യമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കിയത്. ബീഹാറില്‍ ന
ടക്കുന്ന തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന് എന്താണ് കാര്യമെന്ന് ബിജെപി നേതാവ് ഗിരി രാജ് സിംഗ് ചോദിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരസ്യം നീക്കം ചെയ്തിരുന്നു. പരസ്യം നല്‍കിയതില്‍ പ്രശ്‌നമില്ലെങ്കില്‍ എന്തിനാണ് അത് പിന്‍വലിച്ചതെന്നും ബിജെപി ചോദിക്കുന്നു.
അതേസമയം ബിഹാര്‍ തിരഞ്ഞെടുപ്പിന് ബിജെപി പാക്കിസ്ഥാനില്‍ നിന്നു ബിജെപി സംഭാവന വാങ്ങുന്നുവെന്ന് ആരോപണവുമായി ജെഡിയുവും രംഗത്തെത്തി.
ഗൂഗിളില്‍ പരസ്യം നല്‍കിയാല്‍ അത് പാക്ക് വെബ്‌സൈറ്റായ ദ ഡോണില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള സൈറ്റുകളില്‍ വരുമെന്നാണ് ജെഡിയുവിന്റെ വിശദീകരണം. സംഭാവന ചോദിച്ചു കൊണ്ട് ബിജെപി, ഡോണ്‍ പത്രത്തില്‍ സ്ഥിരമായി പരസ്യം നല്‍കുന്നുണ്ടെന്നും ജെഡിയു ആരോപിച്ചു.
ഐഎസ്‌ഐ ആണോ സംഭാവന നല്‍കുന്നത്? ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ പതാക ഉയരുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാതിരിക്കുന്നതിനാണോ സംഭാവന നല്‍കുന്നതെന്നും ജെഡിയു നേതാവ് അജയ് അലോക്ക് ചോദിച്ചു.
Discussion about this post