ലക്‌നൗ: സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃക തീർത്ത് ബിജെപി നേതാവും എംപിയുമായ ബ്രിജ് ലാൽ. വേനൽ കടുത്തതോടെ കുരുവികൾക്ക് കൂടൊരുക്കിയാണ് ബ്രിജ് ലാൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. 50 കുരുവി കൂടുകളാണ് ബ്രിജ് ലാൽ തന്റെ വസതിയിലൊരുക്കിയിട്ടുള്ളത്.
കുരുവികൾക്ക് ഭക്ഷണമായി തേങ്ങയും തിനയും അരിപ്പൊടിയും നൽകാറുണ്ടെന്നും വെള്ളം നിറയ്ക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. കനത്ത വേനലിൽ കൂട് ലഭിച്ചതോടെ കുരുവികൾ താനൊരുക്കിയ കൂട്ടിൽ മുട്ടയിട്ടിട്ടുണ്ടെന്നും ബ്രിജ് ലാൽ പറയുന്നു. കൂടിന്റെ വീഡിയോ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
बहुत खूब! आपका यह प्रयास हर किसी को प्रेरित करेगा। https://t.co/k2ZbOrtcod
— Narendra Modi (@narendramodi) February 19, 2023
ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തി.വളരെ നല്ലതെന്നും നിങ്ങളുടെ ഈ പരിശ്രമം എല്ലാവർക്കും പ്രചോദനമാകുമെന്നമാണ് പ്രധാനമന്ത്രി കുറിച്ചത്.
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ നാല് തവണ നേടിയിട്ടുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണ് ബ്രിജ് ലാൽ. പിന്നീട് അദ്ദേഹം ബിജെപിയോടൊപ്പം ചേർന്ന് രാഷ്ട്രീയത്തിലിറങ്ങി പ്രവർത്തിക്കുകയായിരുന്നു.










