ബീഹാറില്‍ മോദി തരംഗം തീര്‍ന്നിട്ടില്ലെന്ന് മോദി പങ്കെടുക്കുന്ന റാലികളിളെ ആള്‍ക്കൂട്ടം തെളിയിക്കുന്നതായി ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ദിനം പ്രതി മോദിയുടെ റാലികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് ടൈസ് ഓഫ് ഇന്ത്യ പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ലക്ഷത്തിലധികം പേരാണ് മോദിയുടെ ഓരോ റാലികളിലും പങ്കെടുക്കുന്നത്. റാലികളെ ആള്‍ക്കൂട്ടം മോദിയ്ക്കുള്ള അംഗീകരാമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കേദാറില്‍ മോദി പ്രതീക്ഷിച്ചതിലും കൂടുതല്‍ ജന സഞ്ചയമാണ് റാലിയ്ക്ക് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി മുസ്ലിങ്ങള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ റാലിയ്‌ക്കെത്തി.
‘മോദിയെ ടിവിയില്‍ കണ്ടിട്ടുണ്ട്. നേരിട്ട് കാണുന്നതിനാണ് ഇവിടെ എത്തിയത്. വികസനത്തെ കുറിച്ച് വ്യക്തമായ ആസൂത്രണം മോദിയ്ക്കുണ്ട്. രാജ്യത്തിന്റെ സമാധാനത്തിനും, ഐശ്വര്യത്തിനും വികസനം അത്യാവശ്യമാണ്’ കാത്തിഹാറിലെ റാലിയില്‍ മോദിയെ കാണാനായി എത്തിയ മുഹമ്മദ് നഖിമുദ്ദീന്‍ പറഞ്ഞു. കിലോമീറ്ററുകള്‍ യാത്ര ചെയ്ത് മകള്‍ക്കൊപ്പാണ് നഖിമുദ്ദീന്‍ റാലിയ്ക്ക് എത്തിയത്.
സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേരാണ് മോദിയുടെ റാലിയില്‍ പങ്കെടുക്കാനെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോദിയുടെ വികസനത്തെ കുറിച്ചുള്ള കാഴ്ച പാടുകളാണ് മതവ്യത്യാസ ഭേദമന്യേ ചെറുപ്പാക്കാരെ ആകര്‍ഷിക്കുന്നത്. മധേപുരയിലെ റാലിയിലും ചെറുപ്പക്കാരടങ്ങുന്ന വന്‍ സംഘമാണ് ബിജെപിയുടെ തൊപ്പിയണിഞ്ഞ് റാലികളില്‍ നിരന്നത്.
അധികാരമേറ്റ് 17 മാസമായിട്ടും മോദിയുടെ ജനപ്രിയതയില്‍ കുറവില്ലെന്ന് റാലികളിലെ ആള്‍ക്കൂട്ടം തെളിയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
Discussion about this post