പാട്ന :രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ബിഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ ഭരണകക്ഷി ജനതാദള്‍ യുണൈറ്റിഡിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നൊഴിവാക്കി. പുറത്താക്കലിനെതിരെ കോടതിയെ സമീപിക്കുമെന്ന് മാഞ്ചിയുടെ അനുയായികള്‍ പറഞ്ഞു. അതേസമയം ഉടന്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് മാഞ്ചി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
മന്ത്രിസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോടു മുഖ്യമന്ത്രി ശിപാര്‍ശ ചെയ്തിന് പിന്നാലെയാണ് ഈ നീക്കം. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള ജെഡിയുവിന്റെ ശ്രമങ്ങള്‍ക്കു തടയിട്ടാണ് നിയമസഭ പിരിച്ചുവിടാന്‍ മാഞ്ചി ശിപാര്‍ശ ചെയ്തത്. ശനിയാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ ഏഴു മന്ത്രിമാര്‍ മുഖ്യമന്ത്രിയെ പിന്തുണച്ചപ്പോള്‍ 20 മന്ത്രിമാര്‍ എതിര്‍ത്തിരുന്നു.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ജെഡിയുവിന്റെ പ്രകടനം മോശമായതിനെത്തുടര്ന്നാണു ജിതന്‍ റാം മാഞ്ചി മുഖ്യമന്ത്രിയായത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു നിതീഷ്കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതോടെയാണു ജിതന്‍ റാം മാഞ്ചി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.
Discussion about this post