കെ.എം.മാണിക്കെതിരെ വെളിപ്പെടുത്തലുമായി കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ മന്ത്രിയുമായ കെ.ജെ.ചാക്കോയുടെ പുസ്തകം. പദവികള്‍ക്ക് വേണ്ടി കേരളാ കോണ്‍ഗ്രസില്‍ മാണി ഗ്രൂപ്പുണ്ടാക്കി, പാര്‍ട്ടിയെ പിളര്‍ത്തിയെന്നും കെ.എം.മാണിയെ പോലുള്ളവരുടെ നന്ദികേട് സഹിക്കാനാവാതെ ഹൃദയംപൊട്ടിയാണ് മുന്‍ ചെയര്മാന് കെ.എം.ജോര്‍ജ് മരിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.
കെ.എം.ജോര്‍ജിനെ മന്ത്രിയാക്കാതിരിക്കാന്‍ പാര്‍ട്ടിയില്‍ ഇരട്ടപ്പദവി വാദം ഉയര്‍ത്തിക്കൊണ്ടുവന്ന് മാണി സ്വയം മന്ത്രിപദം തട്ടിയെടുത്തെന്ന് കെ.ജെ.ചാക്കോയുടെ പുത്തന്‍ പുരാണം എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ആരോപിക്കുന്നു.
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നിന്ന് പലതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും സി.എച്ച് മന്ത്രിസഭയില്‍ മന്ത്രിയാവുകയും ചെയ്ത കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ കെ.ജെ.ചാക്കോയുടെ പ്രകാശനം ചെയ്യാനിരിക്കുന്ന പുസ്തകത്തിലാണ് കെ.എം.മാണിക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ഉള്ളത്. 1964ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ കെ.എം.മാണി കോട്ടയം ഡി.സിസി സെക്രട്ടറിയായിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് അക്കാലത്ത് കൂട്ടരാജി ഉണ്ടായിട്ടും കെ.എം.മാണി രാജിവെക്കാതെ മാറിനിന്നു. പിന്നീട് പാര്‍ടിയുടെ വളര്ച്ചകണ്ട് കേരള കോണ്‍ഗ്രസിലേക്ക് എത്തി. 1970 ലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് രണ്ട് മന്ത്രിമാരെ കിട്ടി. അന്ന് പാര്‍ട്ടി അദ്ധ്യക്ഷനായിരുന്ന കെ.എം.ജോര്‍ജിനായിരുന്നു സാധ്യത. ഇരട്ടപ്പദവി വാദം അന്ന് ഉയര്‍ത്തി കെ.എം.ജോര്‍ജിനെ ഒഴിവാക്കി കെ.എം.മാണി മന്ത്രിസ്ഥാനം തട്ടിയെടുക്കുകയായിരുന്നു എന്നാണ് ആരോപണം.
Discussion about this post