Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Business

ബെക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വിലയേറിയ ഭവനം; മുകേഷ് അംബാനിയുടെ അന്റീലിയയിലെ വിസ്മയങ്ങൾ

by Brave India Desk
Feb 21, 2023, 08:38 am IST
in Business, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ലോകത്തിലെ അതിസമ്പന്നരില്‍ രണ്ടുപേരാണ് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. എന്നാല്‍ ഇതുകൊണ്ട് മാത്രമല്ല ഇവര്‍ ലോകത്ത് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലയുള്ള രണ്ടാമത്തെ ഭവനത്തിന്റെ ഉടമകള്‍ എന്ന നിലയില്‍ കൂടിയാണ്. ബെക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വിലയേറിയ വീട് ഇവരുടെ അന്റീലിയ ആണ്. മുംബൈയിലെ അള്‍താമൗണ്ട് റോഡിനരുകില്‍ 4,532 ചതുരശ്ര മീറ്ററിലാണ് ഈ ആഡംബരസൗധം ഉള്ളത്. ചിക്കാഗോ ആസ്ഥാനമായ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ പെര്‍കിന്‍സ് ആന്‍ഡ് വില്‍ ആണ് അന്റീലിയ രൂപകല്‍പ്പന ചെയ്തത്. ആസ്‌ട്രേലിയയില്‍ നിന്നുള്ള ലീഗ്ടണ്‍ ഹോള്‍ഡിംഗ്‌സ് ആണ് ഭവനം പണികഴിച്ചത്.

എന്തൊക്കെയാണ് ഈ അത്യാഡംബര ഭവനത്തിനുള്ള വിസ്മയക്കാഴ്ചകള്‍ എന്നുനോക്കാം.

Stories you may like

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

27 നിലകള്‍, 200 കോടി ഡോളർ മൂല്യം

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന നിഗൂഢ ദ്വീപായ ഫാന്റം ദ്വീപില്‍ ഉള്‍പ്പെടുന്ന മായിക ദ്വീപായ അന്റീലിയയുടെ പേരാണ് മുകേഷ് അംബാനിയും ഭാര്യ നിതയും തങ്ങളുടെ സ്വപ്‌ന ഭവനത്തിന് നല്‍കിയിരിക്കുന്നത്. ദക്ഷിണ മുംബൈയുടെ ഹൃദയഭാഗത്താണ് 27 നിലകളുള്ള അന്റീലിയ സ്ഥിതി ചെയ്യുന്നത്. 600 ജോലിക്കാരാണ് അന്റീലിയയില്‍ ജോലി ചെയ്യുന്നത്. മൂന്ന് ഹെലിപാഡുകള്‍ ഈ കെട്ടിടത്തില്‍ ഉണ്ട്.

വീട്ടിനുള്ളില്‍ ഐസ്‌ക്രീം പാര്‍ലറും അമ്പലവും ബാര്‍ബര്‍ഷോപ്പും

രണ്ട് വര്‍ഷം കൊണ്ടാണ് അന്റീലിയയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. 2008ല്‍ ആരംഭിച്ച നിര്‍മ്മാണം 2010ല്‍ പൂര്‍ത്തിയായി. കൊട്ടാരങ്ങളുടേത് പോലുള്ള പ്രവേശന കവാടവും ആറ് നിലകളില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും വലിയ സല്‍ക്കാരമുറികളും വിനോദത്തിന് മാത്രമായി നിരവധി മുറികളും ചേര്‍ന്ന അന്റീലിയ വിസ്മയങ്ങളുടെ കൂടാരമാണ്. രണ്ട് നിലകളിലായുള്ള റിക്രിയേഷന്‍ സെന്റാണ് അന്റീലിയയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു യോഗ സെന്റര്‍, ഡാന്‍സ് സ്റ്റുഡിയോ, ഹെല്‍ത്ത് സ്പാ, സ്വിമ്മിംഗ് പൂളുകള്‍ എന്നിവ ഒരുക്കിയിരിക്കുന്നു.

ലോകത്തിലെ മൂല്യമേറിയ രണ്ടാമത്തെ വീട്

അന്റീലിയയ്ക്ക് മുമ്പ് മുംബൈയില്‍ തന്നെയുള്ള സീ വിന്‍ഡിലായിരുന്നു മുകേഷ് അംബാനിയും കുടുംബവും താമസിച്ചിരുന്നത്. 14 നിലകളുള്ള, മുംബൈയിലെ ഏറ്റവും വിലയുള്ള ഈ കെട്ടിടം മുകേഷ് അംബാനിയും സഹോദരന്‍ അനില്‍ അംബാനിയും ചേര്‍ന്നാണ് വാങ്ങിച്ചത്. ഇരുവരും ഇവിടെ കുടുംബസമേതം താമസിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അനില്‍ അംബാനിയും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. ബെക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വിലയേറിയ വീടാണ് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും അന്റീലിയ.

അന്റീലിയയുടെ മൂല്യം

4,532 ചതുരശ്ര മീറ്ററിലാണ് അന്റീലിയ സ്ഥിതി ചെയ്യുന്നത്. ഫോബ്‌സില്‍ നിന്നുള്ള വിവരം അനുസരിച്ച് 1-2 ശതകോടി ഡോളര്‍ മതിപ്പാണ് ഈ വീടിന് കണക്കാക്കപ്പെടുന്നത്. അതായത് 6,000-12,000 കോടി രൂപ. വീട്ടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാന്‍ 9 എലിവേറ്ററുകളാണ് ഉള്ളത്.

Tags: Mukesh Ambani HomeLuxurious HouseSecond most expensive homeBuckingham palacenita ambaniAntilia
Share1
Tweet
Send
Share

Latest stories from this section

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

ഒരു നേരത്തെ കഞ്ഞിക്ക് ഗതിയില്ലാത്ത ചെരുപ്പുകുത്തിയുടെ മകൻ; ഇന്ന് ₹350 കോടി ബിസിനസ്സ് സാമ്രാജ്യം!

Latest News

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies