ന്യൂഡൽഹി: 2022 ലെ ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ ആണ് ഫിലിം ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത്.
ദുൽഖൽ സൽമാനും ഋഷഭ് ഷെട്ടിയും പുരസ്‌കാരത്തിന് അർഹരായി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചുപ്പിലെ നെഗറ്റീവ് ഷേഡുള്ള നായക വേഷത്തിനാണ് ദുൽഖറിന് പുരസ്‌കാരം. ദാദാ സാഹെബ് പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള നടനാണ് ദുൽഖർ. കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിക്ക് മോസ്റ്റ് പ്രോമിസിംഗ് ആക്ടർ പുരസ്‌കാരം.
ഗംഗുഭായി കതിയവാടിയിലെ അഭിനയത്തിലൂടെ ആലിയ ഭട്ട് മികച്ച നടിയായി. ബ്രഹ്‌മാസ്ത്രയിലൂടെ രൺബീർ കബൂറിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മികച്ച സംവിധായകൻ: ആർ ബൽകി ചുപ്: റിവൻജ് ഓഫ് ദ ആർടിസ്റ്റ്. മികച്ച സഹനടൻ: മനീഷ് പോൾ,ചലച്ചിത്ര വ്യവസായത്തിലെ മികച്ച സംഭാവന: രേഖ,മികച്ച വെബ് സീരീസ്: രുദ്ര: ദ എഡ്ജ് ഓഫ് ഡാർക്നസ്, ക്രിട്ടിക്സ് മികച്ച നടൻ: വരുൺ ധവാൻ ഭേദിയ, ടെലിവിഷൻ സീരീസ്: അനുപമ, ബഹുമുഖ നടൻ: ദ കശ്മീർ ഫയൽസിനായി അനുപം ഖേർ,മികച്ച ഗായകൻ: സച്ചേത് ടൻഡൻ,മികച്ച ഗായിക: നീതി മോഹൻ,മികച്ച ഛായാഗ്രാഹകൻ: വിക്രം വേദയ്ക്ക് പി എസ് വിനോദ്, സംഗീത മേഖലയിലെ മികച്ച സംഭാവന: ഹരിഹരൻ
Discussion about this post