ബംഗളൂരു: സ്ത്രീകൾക്കും കുട്ടികൾക്കുമായി വമ്പൻ പ്രഖ്യാപനവുമായി കർണാടക സർക്കാർ.ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും പൊതുബസുകളിൽ സൗജന്യ യാത്രയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചത്. സ്ത്രീകശെ സ്വയം പര്യാപ്തരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപനത്തിനിടെ അദ്ദേഹം പറഞ്ഞു.
ഏപ്രിൽ ഒന്ന് മുതലാണ് സൗജന്യ യാത്ര നടത്താനാവുക. കല്യാൺ കർണാടക റോഡ് ട്രാൻസ്പോർട്ടിന്റെ വോൾവോ മൾട്ടി ആക്സൽ സ്ലീപ്പർ ബസുകൾ ഫ്ളാഗ് ഓഫ് ചെയ്ത ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പുതിയ പദ്ധതി നടപ്പിലാക്കുന്നതിനായി മിനി സ്കൂൾ ബസുകൾ ഏർപ്പെടുത്തുകയും നിലവിലുള്ള ബസുകൾ ഉപയോഗിച്ച് കൂടുതൽ സർവ്വീസ് ആരംഭിക്കുകയും ചെയ്യും. സ്കൂളുകളുടെ സമയത്ത് ഓരോ താലൂക്കിലും കുറഞ്ഞത് അഞ്ച് ബസുകളെങ്കിലും സർവ്വീസ് നടത്തണം. ആവശ്യമെങ്കിൽ കൂടുതൽ ഗ്രാന്റ് അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post