ഡല്‍ഹി: ബോളിവുഡ് നടന് ഷാറൂഖ് ഖാന് ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സെയ്ദിന്റെ ക്ഷണം. ഇന്ത്യയില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ പാകിസ്ഥാനിലേക്ക് വരാം എന്നാണ് ക്ഷണം.
കലാ, കായിക മേഖലകളിലും സാംസ്കാരിക രംഗത്തും ഇന്ത്യക്കാരായ നിരവധി മുസ്ലിംകള് ശോഭിക്കുന്നുണ്ട്. ഇന്ത്യയില്‍ ഒരു സ്ഥാനം കണ്ടെത്തുന്നതിനായി ഇവര്‍ പോരാടുകയാണ്. ഷാറൂഖ് ഖാനടക്കം അത്തരത്തിലുള്ള ഏതൊരു മുസ്ലിമിനും പാക്കിസ്ഥാനിലേക്കു സ്വാഗതം. മുസ്ലിം ആയതുകൊണ്ട് ഇന്ത്യയില്‍ ജീവിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെ പാക്കിസ്ഥാനിലേക്കു സ്വാഗതം ചെയ്യുന്നതായി ഹാഫിസ് സെയ്ദ് ട്വിറ്ററില്‍ കുറിച്ചു.
2008 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സെയ്ദ്. അതേ സമയം ഷാറൂഖ് ഖാന് പാക് ഏജന്റാണെന്ന വി.എച്ച്.പി നേതാവ് സ്വാധി പ്രാച്ചിയുടെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് പറഞ്ഞു.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post