മലപ്പുറം: സ്വർണക്കടത്തിൽ പുതുവഴികൾ തേടി കള്ളക്കടത്തുകാർ. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണപാന്റും ഷർട്ടുമായി ഒരാൾ പിടിയിൽ.വടകര സ്വദേശി മുഹമ്മദ് സഫ്വാൻ ആണ് പിടിയിലായത്. ഒരു കോടിയുടെ സ്വർണാണ് ഇയാൾ വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ച് കടത്തിയത്.
ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചും സ്വർണം പിടികൂടിയിരുന്നു. ഏകദേശം 85 ലക്ഷം രൂപയോളം വില വരുന്ന സ്വർണമാണ് പിടികൂടിയത്. ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദാണ് പിടിയിലായത്.
ഇയാളുടെ ചെരിപ്പ് കണ്ട് സംശയം തോന്നിയ കസ്റ്റംസ് തുന്നൽ അഴിച്ച് പരിശോധിച്ചപ്പോഴാണ് മിശ്രിത രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്. വീണ്ടും ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോൾ മലദ്വാരത്തിനുള്ളിൽ നിന്ന് ക്യാപ്സൂൾ രൂപത്തിലാക്കിയ സ്വർണവും പിടികൂടി.
Discussion about this post