ടെഹ്‌റാൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കുമെന്ന ഭീഷണി ആവർത്തിച്ച് ഇറാൻ. ഇറാന്റെ റെവലൂഷനറി ഗാർഡ്‌സ് ഏറോസ്‌പേസ് ഫോഴ്‌സ് തലവൻ അമീറലി ഹാജിസാദെ ആണ് ഭീഷണിയുമായി രംഗത്തെത്തിയത്.
2020 ൽ ബാഗ്ദാദിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരമായാണ് ട്രംപിനെ വധിക്കുന്നതെന്ന് അമീറലി ഹാജിസാദെ വ്യക്തമാക്കി. 1650 കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂയിസ് മിസൈൽ ഇറാൻ വികസിപ്പിച്ചിട്ടുണ്ടെന്നും ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രിതാകം ചോദിക്കുകയാണ് ഇറാന്റെ വലിയ ലക്ഷ്യങ്ങളിലൊന്നെന്നും അമീറലി ഹാജിസാദെ കൂട്ടിച്ചേർത്തു.
ദൈവത്തിന്റെ ഇച്ഛ അതാണ്. കൊല്ലാൻ ഉത്തരവിട്ട ട്രംപ്, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ,സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയ ഖാസിയുടെ മരണത്തിന് കാരണമായവരെ എല്ലാം കൊന്നു തള്ളുമെന്ന് അമീറലി ഹാജിസാദെ പറഞ്ഞു.








