തദ്ദേശ തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് ശതമാനം പുറത്ത് വന്നു. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 77.35 ശതമാനമാണ് പോളിംഗ്, ആദ്യഘട്ടത്തില്‍ 77.35 ശതമാനവും രണ്ടാം ഘട്ടത്തില്‍ 76.86 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.ഉയര്‍ന്ന പോളിംഗ് എറണാകുളം ജില്ലയിലാണ് 84 ശതമാനം .കുറവ് തൃശ്ശൂര്‍ ജില്ലയിലാണ് 70.20 ശതമാനം
കോട്ടയം79 ,പത്തനതിട്ട 74 , ആലപ്പുഴ 77.5 , എറണാകുളം 84 , തൃശൂര്‍ 70.20 , മലപ്പുറം 74 , പാലക്കാട് 82.5 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
. രണ്ടാംഘട്ടം നടക്കുന്ന മിക്ക ജില്ലകളിലും രാവിലെ കനത്ത മഴയായിരുന്നു. തുടക്കത്തില്‍ നല്ല പോളിങ് രേഖപ്പെടുത്തിയ മലപ്പുറത്ത് വോട്ടിങ് യന്ത്രങ്ങളുടെ വ്യാപകമായ തകരാറിനെ തുടര്‍ന്ന് ഉച്ചയോടെ മന്ദഗതിയിലായി.
ആലപ്പുഴ ജില്ലയില്‍ നാലിടത്ത് യന്ത്രം പണിമുടക്കിയതു മൂലം വോട്ടിങ് വൈകി. കക്കാഴം, മുഹമ്മ, പത്തിയൂര്‍, ആറാട്ടുപുഴ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് തടസം നേരിട്ടത്.
എല്ലായിടത്തും വിജയ പ്രതീക്ഷയാണെന്നും മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വോട്ടു ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പോളിങ് ശതമാനം കൂടുന്നത് യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. വമ്പിച്ച വിജയ സാധ്യതതയാണുള്ളതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയും പ്രതികരിച്ചു. ഭരണ വിരുദ്ധ വികാരമില്ലെന്നും ജനങ്ങള്‍ വികസനത്തിന് വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post