റായ്പൂർ : കമ്യൂണിസ്റ്റ് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സുക്മയിലാണ് സംഭവം. കുന്ദേ ജഗർഗുണ്ട എന്നീ പ്രദേശങ്ങളിൽ വെച്ചാണ് ഏറ്റുമുട്ടൽ നടന്നത്.
രാവിലെ 8.30 ഓടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കമ്യൂണിസ്റ്റ് ഭീകരർ ഒളിച്ചിരുന്ന് ആക്രമണം നടത്തുകയായിരുന്നു.
കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ മൂന്ന് ജവാൻമാർ വീരമൃത്യു വരിച്ചതിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അനുശോചനം രേഖപ്പെടുത്തി.










