കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 53 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ. ദുബായിൽ നിന്നെത്തിയ ഫൈസൽ ആണ് പിടിയിലായത്.
ക്യാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 1259 ഗ്രാം സ്വർണം ഇയാളിൽ നിന്ന് പിടിച്ചെടുത്തു.












