Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഇന്ത്യ തേടുന്ന കൊടും ഭീകരനെ ഞങ്ങൾ കൊന്നുവെന്ന് താലിബാൻ; വധിച്ചത് രണ്ട് ഐഎസ് കമാൻഡർമാരെ

by Brave India Desk
Feb 28, 2023, 01:40 pm IST
in India
Share on FacebookTweetWhatsAppTelegram

കാബൂൾ : രണ്ട് ഐഎസ് കമാൻഡർമാരെ താലിബാൻ സുരക്ഷാ സേന കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി അഫ്ഗാൻ ഭരണകൂടം. ഐഎസ് ഭീകര സംഘടനയിലെ കൊടും ഭീകരരെയാണ് കൊലപ്പെടുത്തിയത്. കാബൂളിൽ നടന്ന തീവ്രവാദ റെയ്ഡിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത് എന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.

കൊല്ലപ്പെട്ടവരിൽ ഒരാൾ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യയുടെ മുൻ യുദ്ധമന്ത്രിയും ഇന്റലിജൻസ് മേധാവിയുമായ ഖാരി ഫത്തേഹാണെന്ന് മുജാഹിദ് പറഞ്ഞു. കാബൂളിലെ റഷ്യൻ, പാകിസ്താൻ, ചൈനീസ് നയതന്ത്ര ദൗത്യങ്ങൾക്കെതിരെ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഐഎസ്‌കെപിയുടെ പ്രധാന തന്ത്രജ്ഞനാണ് ഖാരി ഫത്തേഹ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിലെ അനുബന്ധ സംഘടനയാണ് ഐഎസ്‌കെപി. താലിബാന്റെ പ്രധാന എതിരാളികളാണിവർ എന്നാണ് പറയപ്പെടുന്നത്.

Stories you may like

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ (ഐഎസ്എച്ച്പി) ആദ്യ അമീറും തെക്കൻ അഫ്ഗാനിസ്ഥാനിലെ ഐഎസ്‌കെപിയുടെ മുതിർന്ന നേതാവുമായ ഇജാസ് അഹമ്മദ് അഹാംഗറിനെയും കൊലപ്പെടുത്തിയതായി മുജാഹിദ് സ്ഥിരീകരിച്ചു. അബു ഉസ്മാൻ അൽ-കാശ്മീരി എന്നറിയപ്പെടുന്ന അഹാംഗറിനെ ഈ വർഷം ജനുവരിയിൽ ഇന്ത്യൻ സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ശ്രീനഗറിൽ ജനിച്ച ഇയാൾ രണ്ട് പതിറ്റാണ്ടിലേറെയായി ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

2020 മാർച്ചിൽ കാബൂളിലെ ഗുരുദ്വാര കാർട്ട്-ഇ പർവാനിൽ ഒരു സുരക്ഷാ ജീവനക്കാരന്റെയും പ്രാർത്ഥനയ്‌ക്കെത്തിയ 24 പേരുടെയും ജീവൻ അപഹരിച്ച ചാവേർ ആക്രമണത്തിന്റെ സൂത്രധാരൻ അഹാംഗറാണെന്ന് അഫ്ഗാൻ ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ആക്രമണത്തിൽ മലയാളി ഭീകരൻ ഇജാസ് കല്ലുകെട്ടിയപുരയിലിനും പങ്കുണ്ടായിരുന്നു. ഇയാൾക്ക് അൽ-ഖ്വയ്ദയുമായും മറ്റ് ആഗോള ഭീകര സംഘടനകളുമായും ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.

Tags: isistalibanതാലിബാൻIslamic State commanders killedഐഎസ്ഐഎസ്
Share3TweetSendShare

Latest stories from this section

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

മൾട്ടിപ്ലക്‌സ് ഉൾപ്പെടെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപ; പരിധി നിശ്ചയിച്ച് സർക്കാർ

Discussion about this post

Latest News

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies