ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച പാകിസ്താന് ചുട്ട മറിപടി നൽകി രാജ്യം. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്‌ക്കെതിരെ പാക് പ്രതിനിധി ഹിന റബ്ബാനി ഖാർ നടത്തിയ വിമർശനത്തിന് മറുപടിയാണ് ഇന്ത്യൻ പ്രതിനിധി സീമ പൂജാനി നൽകിയത്.
സ്വന്തം രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റാൻ ഗതിയില്ലാത്ത അവസ്ഥയിലും, പാകിസ്താൻ ഇന്ത്യയുടെ കാര്യങ്ങളിൽ ഇടപെടാനാണ് ശ്രമിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ പ്രൊപ്പഗാണ്ടകൾ പ്രചരിപ്പിക്കുന്നതിന് പകരം രാജ്യത്തെ മുന്നോട്ട് കൊണ്ടുവരാനാണ് നേതാക്കൾ ശ്രമിക്കേണ്ടത് എന്നും ഇന്ത്യയുടെ പ്രതിനിധി പറഞ്ഞു.
പാകിസ്താനിൽ അരങ്ങേറുന്ന ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെയും ഇന്ത്യ പ്രതികരിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ പാകിസ്താനിൽ തിരോധാനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷൻ 8,463 പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവരുടെ ക്രൂരതകൾക്ക് സ്ഥിരം ഇരയാകുന്നത് ബലൂച് ജനതയാണ്. വിദ്യാർത്ഥികൾ, ഡോക്ടർമാർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ, എന്നിവരെ സ്ഥിരം കാണാതാകുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
പാകിസ്താനിലെ ക്രിസ്ത്യൻ സമൂഹവും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സമുദായത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഇസ്ലാം മതത്തിലേക്ക് നിർബന്ധിതമായി പരിവർത്തനം ചെയ്യപ്പെടുന്നു. ഹിന്ദുക്കളുടെയും സിഖുകാരുടെയും ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.
Discussion about this post