Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നാടകീയ രംഗങ്ങൾ, റഫറിയിങ്‌ പിഴവ്‌; മത്സരം പൂർത്തിയാക്കാതെ കളം വിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

by Brave India Desk
Mar 3, 2023, 11:33 pm IST
in Kerala, India, Football
Share on Facebook
Tweet
WhatsAppTelegram

ബംഗളൂരു, മാർച്ച്‌ 3:  ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ നാടകീയ സംഭവങ്ങള്‍.  റഫറിയിങ് പിഴവ് മൂലം മത്സരം പാതിവഴിയിൽ അവസാനിപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. പ്ലേ ഓഫിൽ അധിക സമയംവരെ പോരാടിയ ബ്ലാസ്‌റ്റേഴ്‌സിനെതിരെ‌ ബംഗളൂരു നേടിയ ഗോൾ വിവാദമായതോടെയാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ കളം വിട്ടത്.

റഫറിയുടെ മോശം തീരുമാനമായിരുന്നു ഗോളിന്‌ കാരണം. സുനിൽ ഛേത്രിയാണ്‌ അധിക സമയത്തിന്റെ ആദ്യപകുതിയിൽ ബംഗളൂരുവിനായി ഗോളടിച്ചത്‌. ഇത് കേരള ബ്ലാസ്റ്റേഴ്സ് ചോദ്യം ചെയ്തെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ച് നിന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് താരങ്ങളെ മൈതാനത്ത് നിന്ന് പിൻവലിക്കുകയായിരുന്നു.

Stories you may like

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

മാറ്റങ്ങൾ വരുത്തിയാണ്‌ ഇവാൻ വുകോമനോവിച്ച്‌ ബംഗളൂരുവിനെതിരെ ബ്ലാസ്‌റ്റേഴ്‌സിനെ ഇറക്കിയത്‌. നിഷു കുമാറും വിക്ടർ മോൻഗിലും തിരിച്ചെത്തി. മാർകോ ലെസ്‌കോവിച്ചും ജെസെൽ കർണെയ്‌റോയും തുടർന്നപ്പോൾ ഹോർമിപാം പകരക്കാരിലായി. മധ്യനിരയിൽ ആയുഷ്‌ അധികാരി, സഹൽ അബ്‌ദുൾ സമദ്‌, ബ്രൈസ്‌ മിറാൻഡ, ഇവാൻ കലിയുഷ്‌നി എന്നിവർ ഇറങ്ങിയില്ല. കെ പി രാഹുൽ, ജീക്‌സൺ സിങ്‌, ഡാനിഷ്‌ ഫറൂഖ് എന്നിവരെത്തി. അഡ്രിയാൻ ലൂണ തുടർന്നു. മുന്നേറ്റത്തിൽ ദിമിത്രിയോസ്‌ ഡയമന്റാകോസും. ഗോൾവലയ്‌ക്ക്‌ മുന്നിൽ പ്രഭ്‌സുഖൻ സിങ്‌ ഗിൽ. ബംഗളൂരുവിനായി ഗുർപ്രീത്‌ സിങ്‌ സന്ധു ഗോൾവലയ്‌ക്ക്‌ മുന്നിൽനിന്നു. പ്രതിരോധത്തിൽ സന്ദേശ്‌ ജിങ്കൻ, അലെക്‌സാണ്ടർ ജൊവാനോവിച്ച്‌, റോഷൻ നവോറെം, പ്രബീർ ദാസ്‌. മധ്യനിരയിൽ രോഹിത്‌ കുമാർ, ഹാവിയെർ ഹെർണാണ്ടസ്‌, സുരേഷ്‌ വാങ്‌ജം, ബ്രൂണോ സിൽവ. മുന്നേറ്റത്തിൽ റോയ്‌ കൃഷ്‌ണയും ശിവ നാരായണനും.

കളിയുടെ പതിനൊന്നാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ജെസെലിന്റെയും ലൂണയുടെയും മികവിൽ മുന്നേറി. എന്നാൽ റഫറി ഓഫ്‌ സൈഡ്‌ വിളിച്ചു. ബംഗളൂരു റോയ്‌ കൃഷ്‌ണയിലൂടെ മുന്നേറ്റങ്ങൾ നടത്തി. ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം കടുപ്പിച്ചു. റോയ്‌ കൃഷ്‌ണയുടെ ഗോൾശ്രമത്തെ വരയിൽവച്ച്‌ ജെസെൽ ഹെഡ്‌ ചെയ്‌ത്‌ ഒഴിവാക്കുകയായിരുന്നു. ഒരു തവണ റോയ്‌ കൃഷ്‌ണയുടെ മികച്ചൊരു നീക്കം ഗിൽ ഒറ്റക്കാലുകൊണ്ട്‌ തടഞ്ഞു. പ്രബീറിന്റെ ക്രോസിൽനിന്നുള്ള അപകടവും പ്രതിരോധം ഒഴിവാക്കി. പിന്നാലെ ലൂണയുടെ മികച്ച നീക്കം ജിങ്കൻ തടഞ്ഞു. 32–-ാം മിനിറ്റിലാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ ഏറ്റവും മികച്ച അവസരം കിട്ടിയത്‌. ലൂണയുടെ ക്രോസ്‌ ബംഗളുരു ഗോൾ മുഖത്ത്‌ തട്ടിത്തെറിച്ചു.

മോൻഗിലിന്റെ കാലിലാണ്‌ കിട്ടിയത്‌. എന്നാൽ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. രണ്ടാംപകുതിയിൽ ബംഗളൂരു ഗോളെന്നുറച്ച ഷോട്ട്‌ ഗിൽ അതിസാഹസികമായി തട്ടിയകറ്റുകയായിരുന്നു. സുരേഷിന്റെ ലോങ്‌ റേഞ്ച്‌ ഷോട്ടിനെയാണ്‌ ഒറ്റക്കൈ കൊണ്ട്‌ തട്ടിയകറ്റിയത്‌. 64–-ാം മിനിറ്റിൽ ഗിൽ പന്ത്‌ കൈപ്പിടിയിലൊതുക്കുന്നതിനിടെ രോഹിത്‌ കുതിച്ചെത്തി. എന്നാൽ ഗില്ലിനൊപ്പം ജെസെലും ചേർന്ന്‌ അപകടമൊഴിവാക്കി. 70–-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ആദ്യം മാറ്റം വരുത്തി. ഡാനിഷിന്‌ പകരം സഹൽ എത്തി. പിന്നാലെ ബോക്‌സിന്‌ തൊട്ടുപിന്നിൽനിന്ന്‌ കിട്ടിയ അവസരം നിഷുകുമാർ ബാറിന്‌ മുകളിലൂടെ പറത്തി. 74–-ാംമിനിറ്റിൽ സഹലിന്റെ ക്രോസ്‌ വലയുടെ അരികിൽതട്ടി.

76–-ാം മിനിറ്റിൽ പരിക്കേറ്റ ജെസലിന്‌ പകരം ആയുഷും കളത്തിലെത്തി. അവസാന ഘട്ടങ്ങളിൽ കളിമുറുകി. 85–-ാം മിനിറ്റിൽ രാഹുലിന്റെ തകർപ്പൻ ക്രോസിൽ ലൂണ തലവച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. സഹലിന്റെ ക്രോസും ലക്ഷ്യം കാണാതെ പറന്നു. 90–-ാം മിനിറ്റിൽ ലൂണയുടെ ഹെഡറും വല കണ്ടില്ല. അവസാന നിമിഷം ലെസ്‌കോച്ചിന്റെ അളന്നുമുറിച്ച പാസ്‌ രാഹുൽ വലയിക്കാൻ നോക്കിയെങ്കിലും സന്ധു പിടിച്ചെടുത്തു. ഇതോടെ കളി എക്‌സ്‌ട്രാ ടൈമിലേക്ക്‌ നീണ്ടു. എക്‌സ്‌ട്രാ ടൈമിന്റെ ആദ്യ മിനിറ്റിൽതന്നെ രാഹുലിന്റെ ക്രോസ്‌ ലൂണയുടെ കാലിൽതട്ടിത്തെറിച്ചു. എന്നാൽ 97–-ാംമിനിറ്റിൽ സുനിൽ ഛേത്രിയുടെ ഫ്രീകിക്കിൽ ബംഗളൂരു സെമിയിൽ കടന്നു. റഫറിയുടെ വിസൽ മുഴങ്ങുന്നതിന്‌ മുമ്പായിരുന്നു ഛേത്രി കിക്ക്‌ എടുത്തത്‌. ഗോൾ കീപ്പർ ഗിൽവരെ ഒരുങ്ങിയിരുന്നില്ല. എന്നാൽ റഫറി ഗോൾ അനുവദിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ താരങ്ങൾ കളംവിട്ടു.

Tags: kerala blastersBLASTERS
Share5
Tweet
SendShare

Latest stories from this section

‘മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഭാരതം സജ്ജം’; ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ, ലക്ഷ്യമിടുന്നത് ആറ് വിക്ഷേപണങ്ങൾ!

‘ഐഎസ്ആർഒക്ക് ഒറ്റയ്ക്ക് രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനാകില്ല’ ; സ്വകാര്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി നാരായണൻ

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യ ഫൂക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം ; പരിശോധനയിൽ സൈക്കോ ആക്റ്റീവ് പദാർത്ഥത്തിന്റെ സാന്നിധ്യം

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

‘ജസ്റ്റ് വെയ്റ്റ് ആന്റ് വാച്ച്’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി തന്നെ ജയിക്കുമെന്ന് സോണിയാ ഗാന്ധി

സോണിയയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും ; നവംബർ പത്തിന് പുസ്തകം വായനക്കാരിലേക്ക് എത്തിക്കുമെന്ന് പ്രസാധകർ

Latest News

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

450+ വിഭവങ്ങൾ, ഒറ്റൊരു ഫാക്ടറി!Navya കളംപിടിച്ചതെങ്ങനെ?

450+ വിഭവങ്ങൾ, ഒറ്റൊരു ഫാക്ടറി!Navya കളംപിടിച്ചതെങ്ങനെ?

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies