ബംഗളൂരു : ബ്യൂട്ടിപാർലറിൽ ഒരുങ്ങാൻ പോയ യുവതിയുടെ മുഖം കരുവാളിച്ചതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. കർണാടകയിലെ ഹസ്സൻ ജില്ലയിൽ അരസികേരെ ഗ്രാമത്തിലാണ് സംഭവം. വിവാഹനത്തിന് മുന്നോടിയായി ബ്യൂട്ടിപാർലറിൽ ഒരുങ്ങാൻ പോയ യുവതിയുടെ മുഖമാണ് പൊള്ളലേറ്റ് വികൃതമായത്. നിലവിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിവാഹത്തിന് കൂടുതൽ സുന്ദരിയാകാൻ വേണ്ടി ബ്യൂട്ടീഷനെ സമീപിക്കുകയായിരുന്നു യുവതി. പുതിയ രീതിയിലുള്ള മേക്കപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഫൗണ്ടേഷൻ പുരട്ടിയതിന് ശേഷം ബ്യൂട്ടീഷൻ യുവതിയുടെ മുഖത്ത് ആവി കൊള്ളിക്കുകയായിരുന്നു. ഇതോടെ മുഖം പൊള്ളുകയും വീർക്കുകയും ചെയ്തു.
സംഭവത്തിൽ യുവതിയുടെ കുടുംബം ബ്യൂട്ടിപാർലറിനെതിരെ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ബ്യൂട്ടി പാർലർ ഉടമയെ പോലീസ് ചോദ്യംചെയ്തുവരികയാണ്.










